Content | ഒരു അറേബ്യൻ ആയിരുന്നു ഏലിയാസ്. അദ്ദേഹം ഈജിപ്തിൽ സന്യസിച്ചുകൊണ്ടിരിക്കുമ്പോൾ ഏകസ്വഭാവവാദികളുടെ (Mono physites) മർദ്ദനം അലക്സാൻഡ്രിയായിൽ ആരംഭിക്കുകയാൽ 457ൽ അദ്ദേഹം പാലതീനിലേക്ക് പലായനം ചെയ്തു. ജെറിക്കോയിൽ അദ്ദേഹം ഒരാശ്രമം ആരംഭിച്ചു. അവിടെ വെച്ച് അദ്ദേഹം വൈദികപട്ടം സ്വീകരിക്കുകയും ജെറുസലേം പേട്രിയാർക്കായി നിയമിക്കപ്പെടൂകയും ചെയ്തു.
കല്ക്കദോനിയ സൂനഹദോസിന്റെ പ്രഖ്യാപനം ഏലിയാസ് സർവ്വാത്മനാ പിന്താങ്ങികൊണ്ടിരുന്നതിനാൽ അദ്ദേഹം വളരെ മർദ്ദനങ്ങൾക്ക് വിധേയനായി. ക്രിസ്തുവിൽ ഒരു സ്വഭാവമെയുള്ളൂ എന്ന് എഴുതി ഒപ്പിട്ടു കൊടുക്കാൻ കോൺസ്റ്റാന്റിനോപ്പിളിലെ അനസ്റ്റാസിയൂസു ചക്രവർത്തി നിർബന്ധിച്ചു. അത് ഏലിയാസ് സമ്മതിക്കാഞ്ഞതിനാൽ 518ൽ അദ്ദേഹം അയിലായിലേക്ക് നാടുകടത്തപ്പെട്ടു. ഏലിയാസ് അയിലായിൽവെച്ചും, ഫ്ലോവിയൻ അറേബ്യായിൽ പേത്രയെന്ന സ്ഥലത്തുവെച്ചും മരിച്ചു.
വിചിന്തനം: (നാം എത്രകണ്ട് കൂടുതലായി നമ്മുളുടെമേൽ വിജയം നേടുന്നുവോ അത്രകണ്ട് കൂടുതൽ ദൈവം നമുക്ക് അനുഗ്രഹം തരുന്നു. ഇന്നു നാം ഒരു വിഷമം തരണം ചെയ്താൽ നാളെ കൂടുതൽ ക്ലേശകരമായ വിഷമങ്ങൾ തരണം ചെയ്യാൻ നമുക്കു കഴിയും“ (വി. വിൻസെന്റ് ഡി പോൾ)
ഇതരവിശുദ്ധർ
1. ആൻസെചീസോസ് (770-833) ജർമ്മനി
2. ഔറേലിയൂസ് +429 കാർത്തിജു ബിഷപ്പ്
3. ബെറാഡ് ബഷിയാബാസ് +355 പേഴ്സ്യ
4. പ്രവാചകനായ വി. ഏലിയാസ് (ബിസി 9ം ശതകം).
|