CALENDAR

/

category_idDaily Saints.
Priority0
Sub CategoryNot set
statusPublished
PlaceUnited Kingdom
Mirror DayNot set
Headingവിശുദ്ധ മേരി മഗ്ദലേനാ.
Contentനമ്മുടെ കർത്താവിന്റെ പീഠാനുഭവത്തിലും പുനുരുദ്ധാനരംഗത്തും പ്രത്യക്ഷപ്പെടുന്ന മേരി മഗ്ദലേനയും ഏഴുപിശാചുക്കൾ പുറത്താക്കപ്പെട്ട മേരിയും ബദനിയിലെ ലാസറിന്റെ സഹോദരി മേരിയും ശെമയോന്റെ വിരുന്നിന്റെ നേരത്ത് ഈശോയുടെ പാദത്തിൽ വീണ അജ്ഞാതനാമാവായ പാപിനിയും ഒന്നാണെന്നും , രണ്ടാണെന്നും , മൂന്നാണെന്നുമൊക്കെ അഭിപ്രായം ഉണ്ട്. ശെമയോന്റെ വിരുന്നിന്റെ നേരത്ത് കർത്തവിന്റെ പാദങ്ങൾ കണ്ണുനീരുകൊണ്ടു കഴുകിയ പാപിനി മേരിമഗ്ദലേന അല്ലെന്നാണ് ആധുനികർ പലരും പറയുന്നത്. ഏഴുപിശാചുക്കളുടെ ആസ്ഥാനമായ മേരിയും , മേരിമഗ്ദലേനയും ലാസറിന്റെ പെങ്ങൾ മേരിയും ഒന്നാണെന്നു അനേകർ അഭിപ്രായപ്പെടുന്നുണ്ട്. ഏഴുപിശാചുക്കൾ ആവസിച്ചിരുന്ന മേരി, പാപിനിയായിരുന്നിരിക്കണമെന്ന് സങ്കല്പ്പിക്കുകയാണെങ്കിൽ ശെമയോന്റെ ഭവനത്തിൽ കർത്താവിന്റെ പാദത്തിങ്കൽ വീണ പാപിനി ആ പിശാചുഗ്രസ്തയാകാം. അതിനാൽ ഓരോരുത്തരും അവരവരുടെ മനോധർമ്മമനുസരിച്ച് മേരിമഗ്ദലേനയെ കാണാവുന്നതാണ്. ഗാഗുൽത്തായിൽ മേരിമഗ്ദലേന കുരിശിനരികെ നിന്നതും മൃതശരീരതിൽ സുഗന്ധദ്രവ്യങ്ങൾ പൂശിയതും ഉദ്ദിതനായ ഈശോ മേരിമഗ്ദലേനയ്ക്ക് ആദ്യം പ്രത്യക്ഷമായതും അനുഷേധ്യ വസ്തുതകൾ ആണ്. തന്നിമിത്തം ഈശോയെ അത്യധികം സ്നേഹിച്ച ഒരാളാണ് മേരിമഗ്ദലേന. ഇത് ഈശോയുടെ പാദങ്ങൾ കണ്ണൂനീരുകൊണ്ടു കഴുകിയ പാപിനിയാണെന്നുള്ള പ്രാചീന ചിന്താഗതി സ്വീകരിച്ച് ധ്യാനിക്കുന്നവർക്ക് ഈ വിശുദ്ധയുടെ ജീവിതം എത്രയും അശ്വാസസംദായകമായ ഒരു ചിന്താവിഷയമാണ്. (ലൂക്ക 3:37; മത്താ 26:7; യോഹ 12:1-8; യോഹ 19;25) മേരിമഗ്ദലേന എഫേസൂസിൽ മരിച്ചുവെന്ന് ഒരു അഭിപ്രായം ഉണ്ട്. ഫ്രാൻസിൽ പ്രോവൻസ് എന്ന ഡിസ്ട്രിക്ടിൽ ലാസറും സഹോദരിയുമൊപ്പം ജീവിച്ചുമരിച്ചു എന്നും പറയുന്നുണ്ട്. വിചിന്തനം: മേരിമഗ്ദലേന അനുതാപത്തിന്റെയും സമുന്നത ധ്യാനപ്രാർത്ഥനയുടെ അഥവാ പ്രണിധാനത്തിന്റെയും മാതൃകയാണ്. “നിങ്ങളേതെങ്കിലും ഒരു പാപം ചെയ്യുമ്പോൾ ഉടനടി അനുതപിക്കുക; മേലിൽ പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുക, പാപം വലുതാണെങ്കിൽ ഉടനെ കുമ്പസാരിക്കുക” (വി. അൽഫോൻസ് ലിഗോരി). ഇതര വിശുദ്ധർ: 1. ബിറ്റയൂസ് ( മൊവെയാൻ). വി.പാട്രിക്കിന്റെ ഒരു ശിക്ഷ്യൻ 2. സിറിൾ +300 അന്തിയോക്യയിലെ പേട്രിയാർക്ക് 3. ഡാബിയൂസു ( ഡാവിയൂസ്). 4. പാലസ്റ്റൈയിനിലെ ജോസഫ് +356 ടിബേലിയസ് 5. മെനലയൂസ് (മെനെലെ, മോവിയർ). +720 ഔവേൺ 6. പങ്കാരിയൂസ് മെ.ര.+356 ബെസാൻസോൺ ബിഷപ്പ്
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth Image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-07-22 00:00:00
Keywords
Created Date2015-07-07 18:58:19