category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധലിഖിതങ്ങള്‍ വൈവിദ്ധ്യമാര്‍ന്ന കലാരൂപങ്ങളില്‍.
Contentപല മേഖലകളില്‍, പ്രത്യേകിച്ചും കലയുടെ മേഖലയില്‍, ദൈവവചനവും സംസ്കാരവും തമ്മിലുള്ള ബന്ധം ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. ഇക്കാരണത്താല്‍ പാശ്ചാത്യലോകത്തും പൗരസ്ത്യലോകത്തും വിശുദ്ധലിഖിതങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട കലാസൃഷ്ടികളെ ആദരിക്കുകയെന്ന മഹത്തായ പാരമ്പര്യം നിലവിലിരുന്നു. ആലങ്കാരിക കലകളും വാസ്തുശില്പവും സാഹിത്യവും സംഗീതവും ഇതിന് ഉദാഹരണങ്ങളാണ്. പൗരസ്ത്യ പാരമ്പര്യത്തില്‍ ഉണ്ടായതും ക്രമേണ ലോകമെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്നതുമായ ബിംബങ്ങളുടേതായ (Icons) പ്രാചീനഭാഷയും ഞാന്‍ ഇവിടെ അനുസ്മരിക്കുന്നു. വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 'മനോഹാര്യതയില്‍ മനംമയങ്ങി' കലാസൃഷ്ടി നടത്തുന്നവരോട്, സിനഡ് പിതാക്കന്‍മാരും തിരുസഭ മുഴുവനും പ്രശംസയും അഭിനന്ദനവും പ്രകടിപ്പിക്കുന്നു. നമ്മുടെ ദൈവാലയങ്ങള്‍ അലങ്കരിക്കുന്നതില്‍ കലകള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ട്; നമ്മുടെ വിശ്വാസം ഒരാഘോഷമാക്കുന്നതിനും നമ്മുടെ ആരാധാനുഷ്ഠാനങ്ങളെ സമ്പന്നമാക്കുന്നതിനും അവര്‍ സംഭാവനകള്‍ നല്‍കിയിരുന്നു. കാലദേശങ്ങളുടെ മാനങ്ങള്‍ക്കുള്ളില്‍ അനശ്വരവും അ്വൃശ്യവുമായ യാഥാര്‍ത്ഥ്യങ്ങളെ ഇന്ദ്രിയഗോചരമാക്കാന്‍ അനേകം കലാകാരന്‍മാര്‍ സഹായിച്ചിട്ടുണ്ട.് .സഭയുടെ സജീവമായ പാരമ്പര്യത്തിന്‍റെയും പ്രബോധനാധികാരത്തിന്‍റെയും വെളിച്ചത്തില്‍ കലാകാരന്‍മാര്‍ക്ക് വിശുദ്ധലിഖിതങ്ങളില്‍ അടിസ്ഥാനപരമായ അറിവ് ലഭ്യമാക്കുന്നതിന് യോഗ്യരായ കാര്യാലയങ്ങളും സംഘങ്ങളും ശ്രമിക്കുന്നതിനെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു. (ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth Image
Sixth Image
Seventh Image
Video
Second VideoNot set
facebook_linkNot set
News Date2015-06-29 00:00:00
Keywords
Created Date2015-06-29 13:34:52