category_idQuestion And Answer
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദൈവം സര്‍വജ്ഞനും സര്‍വശക്തനുമാണെങ്കില്‍ എന്തുകൊണ്ട് അവിടന്ന് തിന്‍മ നിരോധിക്കുന്നില്ല?
Contentലോകത്തിലെ തിന്‍മ നിഗൂഢവും വേദനാജനകവുമായ ഒരു രഹസ്യമാണ്. ക്രൂശിതന്‍പോലും തന്‍റെ പിതാവിനോടുചോദിച്ചു: ڇഎന്‍റെദൈവമേ, എന്തുകൊണ്ടു നീഎന്നെ ഉപേക്ഷിച്ചു? (മത്താ 27:46) അതിനെ സംബന്ധിച്ച് ഏറെകാര്യങ്ങള്‍ അഗ്രാഹ്യമാണ്. എന്നാലും ഒരു കാര്യം നമുക്ക് തീര്‍ച്ചയായും അറിയാം. ദൈവം നൂറുശതമാനം നല്ലവനാണ്. അവിടന്ന് ഒരിക്കലും തിന്‍മയിലുള്ള ഒന്നിന്‍റെയും ഉദ്ഭവകാരണമായിരിക്കുകയില്ല. നന്‍മയായിരിക്കാന്‍ വേണ്ടിയാണ് അവിടന്ന് ലോകം സൃഷ്ടിച്ചത്. പക്ഷെ, അത് ഇനിയും പൂര്‍ണ്ണമായിട്ടില്ല. ഭയങ്കരമായ വിപ്ലവങ്ങളിലൂടെയും വേദനാജനകമായ പ്രക്രിയികളിലൂടെയും അത് രൂപീകരിക്കപ്പെടുകയും അന്തിമ പൂര്‍ണ്ണതയിലേക്കു ചലിക്കപ്പെടുകയും ചെയ്യുകയാണ്. ജന്‍മനാ ഉള്ള വൈകല്യം, പ്രകൃതിക്ഷോഭം മുതലായവയെ ഭൗതികതിന്‍കളെന്നു സഭ വിളിക്കുന്നു. അവയെ വര്‍ഗീകരിക്കാനുള്ള നല്ല മാര്‍ഗം അതായിരിക്കും, മറിച്ച് ധാര്‍മ്മിക മണ്ഡലത്തിലെ തിന്‍മ ലോകത്തില്‍ സ്വാതന്ത്ര്യം ദുര്‍വിനിയോഗം ചെയ്യുന്നതില്‍ നിന്നുണ്ടാകുന്നതാണ്. ഭൂമിയിലെ നരകം-ബാലസൈന്യം, ആത്മഹത്യാ ബോംബിങ്, കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകള്‍ മുതലായവ സാധാരണ ഗതിയില്‍ മനുഷ്യര്‍ സൃഷ്ടിക്കുന്നതാണ്. അതുകൊണ്ട് നിര്‍ണായകമായ ചോദ്യം. ഇത്രമാത്രം തിന്‍മ ലോകത്തിലുള്ളപ്പോള്‍ എങ്ങനെ ഒരുവന് നല്ലവനായ ദൈവത്തില്‍ വിശ്വസിക്കാന്‍ കഴിയും എന്നതല്ല. പിന്നെയോ ദൈവില്ലെങ്കില്‍ ഹൃദയവും ധാരണ ശക്തിയുമുള്ള ഒരു വ്യക്തിക്ക് എങ്ങനെ ജീവിതത്തില്‍ നിലനില്‍ക്കാനാവും? എന്നതായിരിക്കണം. തിന്‍മയ്ക്ക് ആദ്യവാക്കോ അവസാനവാക്കോ ഇല്ലെന്ന് ക്രിസ്തുവിന്‍റെ മരണവും ഉത്ഥാനവും നമ്മെ കാണിക്കുന്നു. ഏറ്റവും മോശമായ തിന്‍മയില്‍ നിന്ന് ദൈവം തികച്ചും നല്ല ഫലം സൃഷ്ടിച്ചു. അന്തിമ വിധിയില്‍ ദൈവം എല്ലാ അനീതിക്കും അവസാനം വരുത്തുമെന്ന് നമ്മള്‍ വിശ്വസിക്കുന്നു. വരാനുള്ള ലോകത്തില്‍ തിന്‍മയ്ക്ക് ഒട്ടും സ്ഥാനമുണ്ടായില്ല. അവിടെ സഹനം അവസാനിക്കും. "നാമെല്ലാവരും പറുദീസയിലായിരിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും ഞാന്‍ ആഗ്രഹിക്കുന്നുവെന്നും നമ്മുടെ കാലത്ത് അല്പം മാത്രം പറയപ്പെടുന്ന നരകമുണ്ടെന്നും തന്‍റെ സ്നേഹത്തിനെതിരെ ഹൃദയം അടയ്ക്കുന്ന എല്ലാവര്‍ക്കും അത് ശ്വാശതമായിരിക്കുമെന്നും നമ്മോടു പറയാന്‍ വേണ്ടി യേശു വന്നു". (ബെനഡിക്ട് പതിനാറാമന്‍ മര്‍പാപ്പ)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth Image
Sixth Image
Seventh Image
Video
Second VideoNot set
facebook_linkNot set
News DateNot set
Keywords
Created Date2015-06-29 13:37:45