category_idEditor's Pick
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദൈവവചനവും സാമൂഹ്യവിനിമയ ഉപാധികളും.
Contentപഴയതും പുതിയതുമായ ആശയവിനിമയമാദ്ധ്യമങ്ങളെ ശ്രദ്ധാപൂര്‍വവും ബുദ്ധിപൂര്‍വവും പ്രയോജനപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത ദൈവവചവും സംസ്ക്കാരവും തമ്മിലുള്ള ബന്ധത്തിലെ ഒരു കണ്ണിയാണ്. ഈ മാദ്ധ്യമങ്ങളെപ്പറ്റി ശരിയായ അറിവ് സമ്പാദിക്കാന്‍ സിനഡ് പിതാക്കന്‍മാര്‍ ആഹ്വാനം ചെയ്യുന്നു. ഈ മാദ്ധ്യമങ്ങളുടെ ദ്രുതഗതിയിലുള്ള വികസനവും വിവിധതലങ്ങളില്‍ അവ പരസ്പരം പ്രവര്‍ത്തനം നടത്തുന്നു എന്നതും പിതാക്കന്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. മാദ്ധ്യമങ്ങളുടെ വിവിധ മേഖലകളില്‍ വൈദഗ്ദ്ധ്യം നേടണം, പ്രത്യേകിച്ചും ഇന്‍റര്‍നെറ്റ്പോലുള്ള പുതിയ മാദ്ധ്യമങ്ങളില്‍ വൈദഗ്ദ്ധ്യം നേടുന്നതിന് കൂടുതലായി ശ്രമിക്കണം, എന്ന് അവര്‍ ഉദ്ബോധിപ്പിക്കുന്നു. ബഹുജന-വിനിമയങ്ങളുടെ ലോകത്ത് സഭയ്ക്ക് ഇപ്പോള്‍ത്തന്നെ ശ്രദ്ധേയമായ സാന്നിദ്ധ്യമുണ്ട്. ഈ വിഷയത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും സഭയുടെ പ്രബോധനാധികാരവും പലപ്പോഴും ഇടപെട്ടിട്ടുണ്ട്. സുവിശേഷസന്ദേശം പ്രചരിപ്പിക്കുന്നതിന് പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയെന്നത് സുവിശേഷവത്ക്കരണം തുടര്‍ന്നുപോകാനുള്ള വിശ്വാസികളുടെ ഔത്സ്യുകത്തിന്‍റെ ഭാഗമാണ്. ഇന്ന് ആശയവിനിമയങ്ങള്‍ നടക്കുന്നത് ആഗോളവ്യാപകമായ ശൃംഖലകള്‍ വഴിയാണ്. അന്ധകാരത്തില്‍ നിങ്ങളോട് ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍ നിന്ന് ഘോഷിക്കുവിന്‍(മത്താ, 10:27) എന്ന കര്‍ത്താവിന്‍റെ വാക്കുകള്‍ക്ക് ഇങ്ങനെ പുതിയ ഒരര്‍ത്ഥം കൈവന്നിരിക്കുകയാണ്. അച്ചടി മാദ്ധ്യമത്തില്‍ മാത്രമല്ല ദൈവവചനം മുഴങ്ങിക്കേള്‍ക്കേണ്ടത്. അറ്റുവിനിമയരൂപങ്ങളിലും ഇത് സംഭവിക്കണം. മാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമായ ഒരു സാന്നിദ്ധ്യം നേടുന്നതിന് ഗൗരവപൂര്‍വ്വം യത്നിക്കുന്ന കത്തോലിക്കരോട് എനിക്കുള്ള കൃതജ്ഞത ഞാന്‍ പ്രകടമാക്കിക്കൊള്ളുന്നു. ഈ മേഖലയില്‍ കൂടുതല്‍ വൈദഗ്ദ്ധ്യം നേടിയതും കൂടുതല്‍ വിശാലവുമായ പ്രതിബദ്ധത ഉണ്ടാക്കുവാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു. ബഹുജനങ്ങളുമായി വിനിമയം നടത്തുന്നതിനുള്ള മാദ്ധ്യമങ്ങളില്‍ ഇന്‍റര്‍നെറ്റിന്‍റെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം നാം തിരിച്ചറിയേണ്ടതുണ്ട്. ആളുകള്‍ക്ക് സുവിശേഷം ശ്രവിക്കുവാന്‍ പുതിയ ഒരുവേദിയാണ് ഇത് ലഭ്യമാക്കുന്നത്. എങ്കിലും ഇപ്രകാരമുള്ള മാദ്ധ്യമങ്ങളുടെ ലോകത്തിന് യാഥാര്‍ത്ഥ്യ ലോകത്തിന്‍റെ സ്ഥാനത്തിന് പകരമാകാന്‍ കഴിയില്ല. അനപേക്ഷണീയമായ വ്യക്തിതല സമ്പര്‍ക്കം ഉണ്ടെങ്കിലെ പുതിയമാദ്ധ്യമങ്ങള്‍ തുറന്നുതരുന്ന പുതിയ ലോകം. സുവിശേഷവത്ക്കരണത്തിനായി പ്രയോജനപ്പെടുത്തി അര്‍ത്ഥവത്തായ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുകയുള്ളു. ഇന്‍റര്‍നെറ്റിന്‍റെ ഈ ലോകത്ത് ക്രിസ്തുവിന്‍റെ മുഖം ദൃശ്യമാകുകയും അവിടുത്തെ സ്വരം കേള്‍ക്കപ്പെടുകയും വേണം. കാരണം, ക്രിസ്തുവിന് ഇടമില്ലെങ്കില്‍ മനുഷ്യനും ഇടമുണ്ടാകില്ല. (ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ) #Report
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth Image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2025-05-14 00:00:00
Keywords
Created Date2015-06-29 13:31:33