category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ. ഡൊമിനിക്ക് വളന്മനാലിനെതിരെ വിദ്വേഷ പ്രചരണവുമായി നിരീശ്വരകൂട്ടായ്മകള്‍: ഇതിനെതിരെ പ്രതികരിക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമ
Contentഅനേകായിരങ്ങളെ ക്രിസ്തുവിന്റെ പാതയിലേക്ക് നയിക്കുവാന്‍ സ്വര്‍ഗ്ഗം കാലഘട്ടത്തിന്റെ ഉപകരണമാക്കി തെരഞ്ഞെടുത്ത ഫാ. ഡൊമിനിക്ക് വളന്മനാലിനെതിരെ വിദ്വേഷ പ്രചരണവുമായി അയര്‍ലണ്ടിലെ നിരീശ്വരകൂട്ടായ്മകള്‍. ഒക്ടോബര്‍ മാസത്തില്‍ 26, 27, 28 തീയതികളില്‍ അയര്‍ലണ്ടിലെ വിവിധ ദേവാലയങ്ങളില്‍ നടക്കുന്ന ശുശ്രൂഷ തടയണമെന്നും ഫാ. ഡൊമിനിക്കിന്റെ ഐറിഷ് സന്ദര്‍ശനത്തിനുള്ള അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നിരീശ്വരവാദികള്‍ നവമാധ്യമങ്ങളിലും സര്‍ക്കാര്‍ തലത്തിലും വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം വിശ്വാസികളും അവിശ്വാസികളുമായ ആയിരകണക്കിന് ആളുകള്‍ക്കു ക്രിസ്തുവില്‍ പുതിയ ജീവിതം സമ്മാനിച്ച ഫാ. ഡൊമിനിക്ക് വളന്മനാല്‍ അച്ചന്റെ ശുശ്രൂഷകള്‍ നിരീശ്വരവാദികളെ ചൊടിപ്പിക്കുന്നുണ്ടെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. വിശുദ്ധ പാട്രിക്കിന്റെ സാന്നിധ്യം കൊണ്ട് സുവിശേഷത്തിന്റെ വേര് പിടിച്ച അയര്‍ലണ്ട് നൂറ്റാണ്ടുകള്‍ക്ക് ഇപ്പുറം ക്രിസ്തീയ വിശ്വാസത്തില്‍ നിന്നു തെന്നി മാറുമ്പോള്‍ ശ്രമകരമായ ശുശ്രൂഷയുമായാണ് ഫാ. ഡൊമിനിക്ക് അയര്‍ലണ്ടില്‍ എത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വൈദികനിലൂടെ കര്‍ത്താവ് ആയിരകണക്കിന് കുടുംബങ്ങള്‍ക്ക് നല്കിയ വിടുതല്‍ സൗഖ്യവും മാനസാന്തര അനുഭവങ്ങളും കണ്ടില്ലെന്ന്‍ നടിച്ചുകൊണ്ടാണ് അസ്വസ്ഥത പൂണ്ട യൂറോപ്പിലും കേരളത്തിലും ഉള്ള നിരീശ്വരവാദികള്‍ വൈദികന്റെ ഐറിഷ് ശുശ്രൂഷകളെ തടസ്സപ്പെടുത്താന്‍ മുന്നോട്ടുവന്നിരിക്കുന്നത്. എന്നാല്‍, അച്ചനെതിരെയുള്ള വിദ്വേഷ പ്രചരണം മനസ്സിലാക്കണമെന്നും ക്രിസ്തീയ പാരമ്പര്യമുള്ള അയര്‍ലണ്ടിലെ മണ്ണില്‍ സുവിശേഷം പ്രഘോഷിക്കുവാനുള്ള സാഹചര്യങ്ങളെ ഇല്ലാതാക്കുവാനുള്ള കുത്സിത ശ്രമങ്ങളെ തിരിച്ചറിയണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് വിശ്വാസികള്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അയര്‍ലണ്ട് എംബസിക്കും നീതിക്കും സമത്വത്തിനും വേണ്ടിയുള്ള വകുപ്പുതല ചുമതലയുള്ള മന്ത്രിക്കും ഐറിഷ് മെത്രാന്‍ സമിതിക്കും സമര്‍പ്പിക്കുന്ന നിവേദനത്തില്‍ നിരവധി പേരാണ് ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ജീവിക്കൂന്ന ദൈവത്തിന്റെ വചനം എല്ലാവരിലേക്കും എത്തിക്കുവാന്‍ രാപ്പകലില്ലാതെ അദ്ധ്വാനിക്കുന്ന പ്രിയപ്പെട്ട ഡൊമിനിക്ക് അച്ചന്റെ അയര്‍ലണ്ട് ശുശ്രൂഷകളെ നമ്മുക്കും പിന്തുണയ്ക്കാം, അതിനായി ചുവടെ കാണുന്ന ലിങ്കില്‍ പെറ്റീഷന്‍ സൈന്‍ ചെയ്യാം; ഒപ്പം അച്ചന്റെ ശുശ്രൂഷകള്‍ക്കായി നമ്മുക്കും പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യാം. ➤➤ {{ പെറ്റീഷനില്‍ ഒപ്പുവെക്കാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/embassy-of-ireland-stop-spreading-hate-against-fr-dominic-valamnal-a-gifted-charismatic-preacher-from-kerala }} ➤➤ #{blue->none->b->#WeSupportFrDominicValanmanal ‍}#
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-06-07 21:42:00
Keywordsനിരീശ്വര
Created Date2019-06-07 21:27:03