category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingകുട്ടി പുരോഹിതന്റെ ബലിയര്‍പ്പണം നവമാധ്യമങ്ങളില്‍ വൈറല്‍
Contentനാലു വയസ്സിനും ആറ് വയസ്സിനും ഇടയില്‍ പ്രായം തോന്നിക്കുന്ന ഒരു ബാലനാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം. തന്റെ വീട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നപോലെ അഭിനയിക്കുന്ന നിഷ്കളങ്കമായ ദൃശ്യങ്ങളാണ് അവനെ സമൂഹമാധ്യമങ്ങളുടെ പ്രിയപ്പെട്ടവനാക്കിയത്. ഓണ്‍ലൈന്‍ കത്തോലിക്കാ ന്യൂസ് പോര്‍ട്ടലായ ‘വികത്തോലിക്’ല്‍ നിന്നും ലഭിച്ച ഈ വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ദിവ്യബലിക്ക് അണിയുന്ന തരത്തിലുള്ള വസ്ത്രങ്ങളും ധരിച്ചാണ് ബാലന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതായി അഭിനയിക്കുന്നത്. ഇംഗ്ലീഷിലും, ലത്തീനിലുമായി കുര്‍ബാന ചൊല്ലാനും ഈ കുഞ്ഞ് ശ്രമിക്കുന്നുണ്ട്. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Flivefromlourdes%2Fvideos%2F486804612061142%2F&show_text=0&width=560" width="560" height="420" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> ‘ക്യൂട്ട് ലിറ്റില്‍ പ്രീസ്റ്റ്’ എന്ന തലക്കെട്ടോടെ ജൂണ്‍ 5ന് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ഈ വീഡിയോ ഇതുവരെ മൂന്നുലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. അയ്യായിരത്തില്‍ അധികം ഷെയറുകളും, മൂവായിരത്തോളം പ്രതികരണങ്ങളുമാണ് ഈ വീഡിയോ നേടിയിരിക്കുന്നത്. ഒരു പുരോഹിതനാകുവാന്‍ ദൈവം ഇവനെ അനുഗ്രഹിക്കട്ടെ എന്ന തരത്തിലുള്ള കമന്റുകളാണ് വീഡിയോക്ക് ലഭിച്ചതിലധികവും. 2012-ല്‍ ഈ വീഡിയോ യൂട്യൂബില്‍ തരംഗമായി മാറിയിരിന്നു. ഇതിനു മുന്‍പും ചെറിയ കുട്ടികള്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതായി അഭിനയിക്കുന്ന വീഡിയോകള്‍ യൂട്യൂബിലും, സമൂഹ മാധ്യമങ്ങളിലും തരംഗമായിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-06-11 13:42:00
Keywordsവൈറ
Created Date2019-06-11 13:28:09