category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ആര്‍ദ്രതയും കരുണയും നിറഞ്ഞ ഹൃദയത്തിന്റെ ഉടമ: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Contentതാമരശേരി: താമരശേരി രൂപതയുടെ പ്രഥമ മെത്രാനായിരിക്കെ കാലംചെയ്ത മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ആര്‍ദ്രതയും കരുണയും നിറഞ്ഞ ഹൃദയത്തിന്റെ ഉടമയായിരുന്നെന്നും യഥാര്‍ത്ഥമായ ആത്മീയതയും ദൈവവിശ്വാസവും നിറഞ്ഞ മെത്രാനായിരുന്നെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. താമരശേരി മേരിമാതാ കത്തീഡ്രലില്‍ അനുസ്മരണ ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന് നിരക്കാത്ത യുക്തിവാദം, ഭൗതികവാദം എന്നിവയെ നഖശിഖാന്തം എതിര്‍ത്തുകൊണ്ടാണ് അന്ന് അദ്ദേഹം ക്ലാസുകളും പ്രസംഗങ്ങളും നടത്തിയിരുന്നത്. വളരെയേറെ ആഴപ്പെട്ട വിശ്വാസിയായിരുന്നു അദ്ദേഹം. തന്നെ സമീപിക്കുന്നവര്‍ക്കും വൈദിക വിദ്യാര്‍ത്ഥികള്‍ക്കും അത് പകര്‍ന്ന് നല്കിയിരുന്നു. അഗാധമായ പാണ്ഡിത്യമുള്ള ധിഷണാശാലിയായ അധ്യാപകനും കൂടിയായിരുന്നു അദ്ദേഹം. ദൗത്യ നിര്‍വഹണത്തില്‍ ബദ്ധശ്രദ്ധനായിരുന്നു. താമരശേരി രൂപതയ്ക്കുവേണ്ടി വളരെയേറെ അധ്വാനിച്ചിട്ടുണ്ട്. പ്രഥമ മെത്രാന്റെ ഉത്തരവാദിത്വം ഒരു രൂപതയ്ക്ക് അടിത്തറയിടുക എന്നതാണെന്നും തന്നാലാകുന്നത് അദ്ദേഹം ചെയ്തെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ആര്‍ച്ച് ബിഷപ്പ് എമെരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം, മോണ്‍. ജോണ്‍ ഒറവുങ്കര, ഫാ. തോമസ് പനയ്ക്കല്‍, ഫാ. ജോര്‍ജ് മങ്കുഴിക്കരി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ദിവ്യബലിക്കുശേഷം ശ്രാദ്ധശുശ്രൂഷാ പ്രാര്‍ഥനയും നടത്തി. താമരശേരി രൂപതയുടെ കമ്യൂണിക്കേഷന്‍ മീഡിയ ഡയറക്ടര്‍ ഫാ. മനോജ് കൊല്ലംപറമ്പിലിന്റെ നേതൃത്വത്തില്‍ തയാറാക്കിയ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയെ അനുസ്മരിക്കുന്ന 'ഓര്‍മകളില്‍ മായാതെ' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. മോണ്‍. ജോണ്‍ ഒറവുങ്കര, മങ്കുഴിക്കരി കുടുംബ പ്രതിനിധി ജോയി മങ്കുഴിക്കരി എന്നിവര്‍ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-06-12 08:13:00
Keywordsആലഞ്ചേരി
Created Date2019-06-12 07:57:08