category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഫാ. ഡൊമിനിക് വളന്മനാലിനെതിരായ സൈബർ ആക്രമണം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ
Contentതൊടുപുഴ: പ്രശസ്ത വചന പ്രഘോഷകനായ ഫാ. ഡൊമിനിക് വളന്മനാലിനെതിരെയും അദ്ദേഹം ഡയറക്ടറായ അണക്കര മരിയൻ ധ്യാനകേന്ദ്രത്തെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും മതപരമായി അവഹേളിക്കുകയും ചെയ്യുന്നതിനെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. 3977/11/4/19 എന്ന നമ്പറിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇടുക്കി ജില്ലാ പോലീസ് മേധാവിയും ഹൈടൈക് സെൽ ഇൻസ്പെകടറും സൈബര്‍ ആക്രമണത്തെ കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ഫാ. ഡൊമിനിക് വളന്മനാൽ നടത്തിയ ബൈബിൾ കൺവൻഷൻ ശുശ്രൂഷകളുടെ വീഡിയോയിൽ നിന്ന് അച്ചൻ പറഞ്ഞ കാര്യങ്ങൾ ഒഴിവാക്കി മറ്റ് കാര്യങ്ങൾ എഡിറ്റ് ചെയ്ത് ചേർത്ത് ഫേസ്ബുക്ക്, യുട്യൂബ്, വാട്ട്സ് ആപ്പ്, ബ്ലോഗ്, ഓൺലൈൻ സൈറ്റുകൾ തുടങ്ങിയവയിലൂടെ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. കൺവൻഷനുകളിൽ അച്ചൻ നൽകിയ സന്ദേശങ്ങൾക്ക് ഘടകവിരുദ്ധമായ കാര്യങ്ങൾ കുത്തിനിറച്ച് മത വികാരങ്ങൾ വൃണപ്പെടുത്തി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനും ചിലർ ശ്രമിക്കുന്നുണ്ടെന്ന് പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. ഇതര മത വിഭാഗങ്ങളിൽ സ്പർദ്ധ വളർത്തുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് മരിയൻ ധ്യാന കേന്ദ്രം പി ആർ ഒ തോമസ് ജോസ് കമ്മീഷനിൽ നൽകിയ പരാതിയിൽ പറയുന്നു. സംഘടിതമായ സൈബർ ആക്രമണമാണ് നടക്കുന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ജില്ലാ പോലീസ് മേധാവിക്കും ഹൈടൈക് സെൽ ഇൻസ്പെക്ടർക്കും ധ്യാന കേന്ദ്രം പരാതി നൽകിയിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ലോകമെമ്പാടും വചന പ്രഘോഷണം നടത്തിവരുന്ന ഫാ. ഡൊമിനിക്കിനെതിരെയും ധ്യാന കേന്ദ്രത്തിനെതിരെയും സൈബർ ആക്രമണം നടത്തുന്ന വ്യക്തികൾക്കും അവ ഷെയർ ചെയ്യുന്നവർക്കുമെതിരെ കർശന നിയമ നടപടി വേണമെന്നാണ് ആവശ്യം. കേസ് ജൂലൈ രണ്ടിന് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. വൈദികന്‍ നടത്തുന്ന ശുശ്രൂഷകളില്‍ അസ്വസ്ഥത പൂണ്ട നിരീശ്വരവാദികളും കരിസ്മാറ്റിക് വിരോധികളുമാണ് മഞ്ഞ പത്രങ്ങളുടെ പിന്‍ബലത്തില്‍ സൈബര്‍ ആക്രമണം അഴിച്ചുവിട്ടത്. ഫാ. ഡൊമിനിക്കിന്റെ അയര്‍ലന്‍ഡ് ശുശ്രൂഷകള്‍ തടസ്സപ്പെടുത്താന്‍ നിരീശ്വരവാദികള്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തെങ്കിലും അതിനെതിരെ വിശ്വാസികള്‍ ഒന്നടങ്കം രംഗത്ത് വന്നിരിന്നു. ഫാ. ഡൊമിനിക്കിന്റെ ശുശ്രൂഷകള്‍ക്ക് പിന്തുണ അറിയിച്ചും ഐറിഷ് സന്ദര്‍ശനത്തിന് അനുമതി നല്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിശ്വാസികള്‍ ഫയല്‍ ചെയ്ത ഓണ്‍ലൈന്‍ പെറ്റീഷനില്‍ പതിമൂവായിരത്തിലധികം ആളുകളാണ് ഇതിനോടകം ഒപ്പുവെച്ചിരിക്കുന്നത്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-06-14 09:00:00
Keywordsഡൊമിനി
Created Date2019-06-14 08:45:17