category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'എല്ലാം ഉപേക്ഷിച്ച് രക്ഷപ്പെടുക, അല്ലെങ്കിൽ കൊല്ലപ്പെടുക': ക്രൈസ്തവരോട് ബൊക്കോഹറാം
Contentനിയാമി: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ ക്രൈസ്തവര്‍ക്ക് നേരെ വീണ്ടും ഭീഷണി ഉയര്‍ത്തി ഇസ്ലാമിക തീവ്രവാദികളായ ബൊക്കോഹറാം. ജൂൺ ഏഴാം തീയതി നൈജറിലെ, ഡിഫാ പ്രവിശ്യയിലുള്ള കിഞ്ചേണ്ടി എന്ന ഗ്രാമത്തിൽ നിന്നും ക്രൈസ്തവ യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെയാണ് പുതിയ ഭീഷണി. ഒന്നെങ്കിൽ മൂന്നുദിവസത്തിനുള്ളിൽ പ്രദേശത്തുനിന്ന് രക്ഷപ്പെടുക, അല്ലെങ്കിൽ കൊല്ലപ്പെടാൻ തയ്യാറാകുക എന്ന് ക്രൈസ്തവർക്ക് മുന്നറിയിപ്പു നൽകുന്ന എഴുത്തുമായാണ് യുവതിയെ തീവ്രവാദികള്‍ തിരികെ അയച്ചത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസ് യുഎസ്എയാണ് ഇക്കാര്യം പുറത്തുവിട്ടത്. രഹസ്യ കേന്ദ്രങ്ങൾ ഓപ്പൺ ഡോർസിന് നൽകിയ വിവരമനുസരിച്ച് ഡിഫയിലും, മറ്റു സമീപ പ്രദേശങ്ങളിലുമുള്ള ക്രൈസ്തവർ രാജ്യത്തിന്റെ തലസ്ഥാനമായ നിയാമിയിലേയ്ക്കു മറ്റും പലായനം ചെയ്യുകയാണ്. 2015 ഫെബ്രുവരി മുതൽ നൈജീരിയയുമായും ചാഡുമായും അതിർത്തി പങ്കിടുന്ന പ്രദേശം ബൊക്കോഹറാം തീവ്രവാദികളുടെ ലക്ഷ്യ കേന്ദ്രമാണ്. കഴിഞ്ഞ ജൂലൈ 17നു ന്ഗാലേവ എന്ന ഗ്രാമത്തിൽ നിന്നും തീവ്രവാദികൾ നാൽപതോളം സ്ത്രീകളെയും, കുട്ടികളെയും തട്ടിക്കൊണ്ടുപോവുകയും ഒമ്പതോളം പേരെ വധിക്കുകയും ചെയ്തിരുന്നു. യാഥാർത്ഥ്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞവർഷം ബൊക്കോഹറാമിനെ രാജ്യത്തു നിന്നും തുരുത്തിയെന്ന് നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി അവകാശപ്പെട്ടിരുന്നു. 2015ൽ അധികാരം ഏറ്റെടുത്തപ്പോൾ തീവ്രവാദികളുമായുള്ള പോരാട്ടത്തിൽ തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം അംഗീകരിച്ചിരുന്നതാണ്. ആഫ്രിക്കയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ഇസ്ളാമിക അധിനിവേശം വിശ്വാസികളെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ മാധ്യമങ്ങളെ കണ്ടില്ലെന്ന്‍ നടിക്കുകയാണെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നതാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-06-14 12:16:00
Keywordsബൊക്കോ
Created Date2019-06-14 12:00:33