category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസൂക്ഷിക്കുക: സ്വവർഗ്ഗാനുരാഗത്തെ പ്രോത്സാഹിപ്പിച്ച് 'കാർട്ടൂൺ നെറ്റ്‌വർക്ക്'
Contentലോസ് ആഞ്ചല്‍സ്: ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കുട്ടികളുടെ ഇഷ്ട്ട കാർട്ടൂൺ ചാനലായ 'കാര്‍ട്ടൂണ്‍ നെറ്റ്‌വർക്ക്'-ല്‍ സ്വവർഗ്ഗാനുരാഗത്തെ പിന്തുണക്കുന്ന എൽജിബിടി ജീവിത രീതിക്ക് പ്രോത്സാഹനം. സ്വവര്‍ഗ്ഗാനുരാഗികള്‍ തങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക മാസമായി ആഘോഷിക്കുന്ന ജൂൺ മാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാർട്ടൂൺ നെറ്റ്‌വർക്ക് രംഗത്ത് വന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞദിവസം എൽജിബിടിക്കാരുടെ റെയിൻബോ കൊടിയുടെ ചിഹ്നം ചാനല്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു. സ്വവര്‍ഗ്ഗാനുരാഗ ചിന്താഗതികൾ പ്രോത്സാഹിപ്പിക്കാൻ നിരവധി കുട്ടികൾ കാണുന്ന 'സ്റ്റീവൻ യൂണിവേഴ്സ്' എന്ന ഷോയും കാർട്ടൂൺ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നുണ്ട്.

We want to wish everyone a HAPPY PRIDE and encourage all of our LGBTQ+ fans to stand proud all year long! ⁣
⁣#pride #happypride #powerpuffyourself #pridemonth #powerpuffgirls pic.twitter.com/hR8ZJ9ry1D
— Cartoon Network (@cartoonnetwork) June 2, 2019

ഇതിനുമുമ്പ് 2018ൽ കുട്ടികൾക്കുവേണ്ടിയുള്ള പ്രസ്തുത ഷോയിൽ സ്വവർഗ വിവാഹഭ്യർത്ഥന കാണിച്ച കാർട്ടൂൺ നെറ്റ്‌വർക്ക് വിവാദത്തിൽ അകപ്പെട്ടിരുന്നു. കഴിഞ്ഞവർഷം തന്നെ 'അഡ്വഞ്ചർ ടൈം' എന്ന പരമ്പരയും സമാന ആരോപണങ്ങൾ നേരിട്ടിരുന്നു. ഇതിനിടെ തങ്ങളുടെ വെബ്സൈറ്റിലൂടെയും കാർട്ടൂൺ നെറ്റ്‌വർക്ക് എൽജിബിടി ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. വാർണർ ബ്രോസിന്റെ ഉടമസ്ഥതയിലുള്ള കാർട്ടൂൺ നെറ്റ്‌വർക്ക് കുട്ടികള്‍ക്കും കുടുംബങ്ങൾക്കുമായുളള പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നവർ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ സ്വവര്‍ഗ്ഗാനുരാഗ ജീവിതരീതി പ്രോത്സാഹിപ്പിക്കുന്ന നിക്കളോടിയോൻ, ഹുളു തുടങ്ങിയ നെറ്റ്‌വർക്കുകൾക്ക് ഒപ്പം കാർട്ടൂൺ നെറ്റ്‌വർക്കും ഇടംപിടിക്കുകയാണ്. തിന്മയെ നന്മയുടെ രൂപത്തില്‍ അവതരിപ്പിച്ചു പിഞ്ചു മനസ്സുകളില്‍ സ്വാധീനം ചെലുത്തുവാന്‍ ഇത്തരം ചാനലുകള്‍ നടത്തുന്ന ഇടപെടലുകളില്‍ നിന്നും കുട്ടികളെ മാറ്റി നിര്‍ത്തണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-06-14 14:21:00
Keywordsകുട്ടിക
Created Date2019-06-14 14:05:20