category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 41000 വൈദികർക്ക് ബലിയര്‍പ്പണത്തിന് സഹായം നല്‍കി എയിഡ് ടു ദി ചർച്ച ഇൻ നീഡ്
Contentലണ്ടന്‍: കഴിഞ്ഞ വര്‍ഷം ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇൻ നീഡ് സഹായം നല്‍കിയവരില്‍ 41000 വൈദികരും. പുനർനിർമാണ പ്രവർത്തനങ്ങൾക്കാണ് സംഘടന പ്രധാനമായും സാമ്പത്തിക സഹായം നൽകുന്നതെങ്കിലും, വിശുദ്ധ കുർബാനയുടെ നടത്തിപ്പിന് ആകെ തുകയുടെ 16.4% ശതമാനം ബഡ്ജറ്റ് വിഹിതം സംഘടന മാറ്റിവയ്ക്കുകയായിരിന്നു. ലോക രാജ്യങ്ങളിൽ സാമ്പത്തിക ഞെരുക്കങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികർക്കാണ് സഹായം നല്കിയിരിക്കുന്നതെന്ന് സംഘടന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആകെ വൈദികരുടെ എണ്ണത്തിന്റെ പത്തു ശതമാനത്തോളം പേര്‍ക്കാണ് എയിഡ് ടു ദി ചർച്ച ഇൻ നീഡ് സഹായം നല്‍കിയത്. ഇതേതുടര്‍ന്നു സംഘടനയെ സഹായിക്കുന്നവരുടെ നിയോഗങ്ങള്‍ സമര്‍പ്പിച്ച് പതിനാലുലക്ഷത്തോളം വിശുദ്ധ കുര്‍ബാനകളാണ് അര്‍പ്പിച്ചത്. അതായത് ഓരോ 22 സെക്കന്‍റിലും ഓരോ ബലിയര്‍പ്പണം വീതം. കഴിഞ്ഞ വര്‍ഷം മാത്രം സംഘടനയുടെ 23 രാജ്യാന്തര ശാഖകളിലൂടെ അടിച്ചമർത്തപെടുന്നവർക്കും പീഡനമേൽക്കുന്നവർക്കും 25 മില്യൺ ഡോളറാണ് എയിഡ് ടു ദി ചർച്ച ഇൻ നീഡ് സംഘടന സഹായം നൽകി. 2018ൽ 12000 സെമിനാരി വിദ്യാർത്ഥികളുടെ ഉന്നതപഠനത്തിനും സംഘടന ഇടപെടല്‍ നടത്തിയിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-06-22 11:06:00
Keywordsസഹായ
Created Date2019-06-22 10:50:30