Content | ഡബ്ലിന്‍: കടുത്ത തിന്മയായ ഗര്‍ഭഛിദ്രത്തിനെതിരെ അയര്‍ലണ്ടിലെ ഭ്രൂണഹത്യ ക്ലിനിക്കിനു മുന്നിൽ ഭൂതോച്ചാടനവുമായി കത്തോലിക്ക വൈദികന്‍. അമേരിക്കൻ വൈദികനായ ഫാ. സ്റ്റീഫൻ ഇംബരാറ്റോയാണ് അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനടുത്ത് ഒരു തുറമുഖ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഭ്രൂണഹത്യ ക്ലിനിക്കിനു മുന്നിൽ ഭൂതോച്ചാടനം നടത്തിയത്. ഭൂതോച്ചാടനത്തിന് മുന്‍പായി ജൂൺ പതിനഞ്ചാം തീയതി പ്രത്യേക പ്രാര്‍ത്ഥന കൂട്ടായ്മയും വൈദികന്റെ നേതൃത്വത്തില്‍ നടത്തിയിരിന്നു. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FlourdesProtectors%2Fvideos%2F372564403610584%2F&show_text=0&width=560" width="560" height="321" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന ചൊല്ലിയാണ് അദ്ദേഹം ഭൂതോച്ചാടനം ആരംഭിച്ചത്. അയര്‍ലണ്ടിന്റെ മധ്യസ്ഥ വിശുദ്ധനായ വിശുദ്ധ പാട്രിക്കിന്റെ തിരുശേഷിപ്പുളള ഒരു ക്രൂശിതരൂപം ഭ്രൂണഹത്യ ക്ലിനിക്കിനു നേരെ ഉയർത്തിപ്പിടിച്ചായിരുന്നു തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പ്രാർത്ഥന. പൈശാചിക ശക്തികളെ തുരത്താനായി ഫാ. സ്റ്റീഫൻ ഇംബരാറ്റോ വിശുദ്ധ ജലം തളിച്ചു. ഭ്രൂണഹത്യയിൽ നിന്നും ഗർഭസ്ഥശിശുക്കളെ രക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരില്‍ ജയിലിൽ കഴിയുന്ന മേരി വാഗ്നർ എന്ന കനേഡിയൻ പ്രോലൈഫ് ആക്ടിവിസ്റ്റാണ തനിക്ക് പ്രചോദനമെന്ന് ഫാ. ഇംബരാറ്റോ പറഞ്ഞു.
ചുവന്ന റോസാ പൂക്കൾ കൊടുത്ത് ഭ്രൂണഹത്യ ചെയ്യാൻ എത്തുന്നവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്ന റെഡ് റോസ് റെസ്ക്യൂ മൂവ്മെന്റ് എന്ന പ്രോലൈഫ് സംഘടനയുടെ നേതൃത്വ പദവിയിലുളള പ്രോലൈഫ് ആക്ടിവിസ്റ്റാണ് ഫാ. സ്റ്റീഫൻ ഇംബരാറ്റോ. വൈദികന്‍ അയർലണ്ടിൽ വരുന്നതറിഞ്ഞ് ഭ്രൂണഹത്യ അനുകൂലികൾ അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു. |