category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപോളിഷ് നിരത്തുകളിൽ ദിവ്യകാരുണ്യ നാഥനെ വരവേറ്റത് ആയിരങ്ങള്‍
Contentവാര്‍സോ: പോളണ്ടിൽ നടന്ന കോർപ്പസ് ക്രിസ്റ്റി പ്രദക്ഷിണങ്ങളിൽ പങ്കെടുത്തത് ആയിരക്കണക്കിന് വിശ്വാസികള്‍. ജൂണ്‍ 20നു കോര്‍പ്പസ് ക്രിസ്റ്റി ദിനം പൊതു അവധി ആയതിനാല്‍ പോളിഷ് തെരുവ് വീഥികളിലെ ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് എത്തിയത്. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് പ്രാര്‍ത്ഥന ഗീതങ്ങളുടെ അകമ്പടിയോടെയായിരിന്നു തിരുവോസ്തി രൂപനായ ദിവ്യകാരുണ്യ നാഥനുമായുള്ള പ്രദക്ഷിണം. പോളിഷ് തലസ്ഥാനമായ വാര്‍സോയിൽ നടന്ന കോർപ്പസ് ക്രിസ്റ്റി പ്രദക്ഷിണത്തിന് കർദ്ദിനാൾ കാസിമിർസ് നിസ് നേതൃത്വം നൽകി. പതിമൂന്നാം നൂറ്റാണ്ടുമുതലാണ് വിശുദ്ധ കുർബാനയുടെ തിരുനാൾ സഭയിൽ ആചരിക്കാൻ തുടങ്ങിയത്. 1918 വരെ 123 വർഷം രാജ്യം വിദേശശക്തികളുടെ കീഴിൽ ആയിരുന്നപ്പോഴും വലിയ ഭക്തിയാദരവോടെയാണ് വിശുദ്ധ കുർബാനയുടെ തിരുനാൾ പോളണ്ട് ആഘോഷിച്ചിരുന്നത്. ഇതിന്റെ പിന്തുടര്‍ച്ചയായി കത്തോലിക്ക വിശ്വാസം പരസ്യമായി പ്രഘോഷിക്കുകയാണ് ഇന്നും പോളിഷ് ജനത.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-06-24 07:15:00
Keywordsപോളിഷ്, പോളണ്ട
Created Date2019-06-24 06:59:17