category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകുടുംബ ബന്ധത്തിന്റെ പവിത്രത നശിപ്പിക്കാനുള്ള നീക്കത്തെ പരാജയപ്പെടുത്തി മെക്സിക്കന്‍ സംസ്ഥാനം
Contentസിനാലോവ: കത്തോലിക്കാ സഭ പാവനമായി കരുതുന്ന വിവാഹബന്ധത്തെ പുനര്‍നിര്‍വചിക്കുവാനുള്ള ഇടതുപക്ഷ കക്ഷികളുടെ നീക്കത്തെ മെക്സിക്കോയുടെ വടക്കന്‍ സംസ്ഥാനമായ സിനാലോവയിലെ നിയമസഭാംഗങ്ങള്‍ വോട്ടെടുപ്പിലൂടെ പരാജയപ്പെടുത്തി. സിനാലോവ ഫാമിലി കോഡിലെ നാല്‍പ്പതാമത്തെ വകുപ്പില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി അവതരിപ്പിച്ച ബില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ പതിനെട്ടിനെതിരെ ഇരുപതു വോട്ടുകള്‍ക്കാണ് പിന്തള്ളപ്പെട്ടത്. “സ്വതന്ത്രവും, ഉത്തരവാദിത്വ ബോധത്തോടും അറിവോടും തുല്ല്യ അവകാശത്തോടും പൂര്‍ണ്ണമായ കടമകളുമായി പ്രത്യുല്‍പ്പാദനത്തിനുള്ള സാധ്യതയോടെയുള്ള സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം” എന്നാണ് സിനാലോവ ഫാമിലി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 40-ല്‍ പറയുന്നത്. ഇതില്‍ “സ്ത്രീയും പുരുഷനും” തമ്മില്‍ എന്ന് പറയുന്നിടത്ത് “വ്യക്തികള്‍” തമ്മില്‍ എന്നാക്കി മാറ്റണമെന്നായിരുന്നു പിന്തള്ളപ്പെട്ട ബില്ലിലെ നിര്‍ദ്ദേശം. സ്വവര്‍ഗ്ഗാനുരാഗികളായവര്‍ക്ക് കൂടുതല്‍ മേല്‍ക്കോയ്മ കൊണ്ടുവരാനായിരിന്നു മെക്സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രെസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ നേതാവായിട്ടുള്ള ലെഫ്റ്റിസ്റ്റ് നാഷ്ണല്‍ റിജനറേഷന്‍ മൂവ്മെന്റ് (മൊറേന) പാര്‍ട്ടിയുടെ നീക്കം. എന്നാല്‍ ഇതിനെതിരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റെവല്യൂഷണറി പാര്‍ട്ടി (PRI) അംഗങ്ങളും, ദി നാഷണല്‍ ആക്ഷന്‍ പാര്‍ട്ടി (PAN) അംഗങ്ങളും വോട്ട് രേഖപ്പെടുത്തുകയായിരിന്നു. വിവാഹത്തിന്റെ പവിത്രതക്ക് സിനാലോവ നല്‍കുന്ന പ്രാധാന്യം ശ്രദ്ധേയമാണെന്നു നാഷണല്‍ ഫ്രണ്ട് ഫോര്‍ ദി ഫാമിലിയുടെ പ്രസിഡന്റായ റോഡ്രിഗോ ഇവാന്‍ കോര്‍ട്ടെസ് പ്രസ്താവിച്ചു. പിന്തള്ളപ്പെട്ട ബില്‍ നിയമം ആകുമായിരുന്നെങ്കില്‍ നിസ്സഹായരായ കുട്ടികളുടെ അവസ്ഥ എന്താകുമായിരുന്നുവെന്ന്‍ സിനാലോവയിലെ ‘വി ആര്‍ ഫാമിലി മൂവ്മെന്റി’ന്റെ പാബ്ലോ ബെല്‍ട്രാന്‍ ചോദ്യമുയര്‍ത്തി. പരമ്പരാഗത കുടുംബങ്ങളുടെ സംരക്ഷണം, കുടുംബമെന്ന നിര്‍വചനത്തിന്റെ സംരക്ഷണം, പ്രധാനപ്പെട്ട രാഷ്ട്രീയ അജണ്ടയാക്കി കുടുംബത്തെ മാറ്റല്‍ തുടങ്ങിയവയാണ് മെക്സിക്കോയിലെ കുടുംബ ജീവിതം നേരിടുന്ന മൂന്ന്‍ വെല്ലുവിളികളെന്നാണ് പ്രോ ഫാമിലി സംഘടനയായ കോണ്‍പാര്‍ട്ടിസിപ്പേസിയോണിന്റെ മാര്‍ഷ്യല്‍ പാഡില്ല പറഞ്ഞു. അതേസമയം ലെഫ്റ്റിസ്റ്റ് നാഷണല്‍ റിജനറേഷന്‍ മൂവ്മെന്റ് പാര്‍ട്ടിയുടെ നിലപാട് സമൂഹത്തില്‍ ദോഷഫലങ്ങളുണ്ടാമെന്ന് വ്യക്തമാക്കിക്കൊണ്ട് പാര്‍ട്ടിയിലെ ചിലര്‍ ഇക്കഴിഞ്ഞ ആഴ്ച രാജിവെച്ചിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-06-25 16:17:00
Keywordsമെക്സി
Created Date2019-06-25 16:01:10