Content | വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ ദൃശ്യരൂപം നവ സുവിശേഷവത്കരണത്തിനുള്ള പൊന്തിഫിക്കൽ സംഘടന പുറത്തിറക്കി. വായിച്ച് മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങളെ ദൃശ്യാവിഷ്‌കാരത്തിലൂടെ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘വീഡിയോ കാറ്റക്കിസം ഓഫ് കാത്തലിക്ക് ചർച്ച്’ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നത്.
25 മണിക്കൂർ ദൈർഘ്യമുള്ള വീഡിയോയിൽ 46 അധ്യായങ്ങളിലായാണ് സഭയുടെ മതബോധന ഗ്രന്ഥം അവതരിപ്പിക്കപ്പെടുന്നത്. വിവിധ ഭൂഖണ്ഡങ്ങളിൽ ആറ് വർഷം കൊണ്ടാണ് മതബോധന ഗ്രന്ഥത്തിന്റെ ദൃശ്യാവിഷ്‌കാരം പൂര്‍ത്തിയാക്കിയിരിക്കുന്നത്. എഴുപതിനായിരത്തിലധികം ആളുകളാണ് സുവിശേഷ പ്രഘോഷണാർത്ഥം ഈ വീഡിയോ നിർമ്മാണത്തിൽ പങ്കുചേർന്നതെന്നതും ശ്രദ്ധേയമാണ്. |