category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingചൈനീസ് സർക്കാർ നൂറോളം കുരിശുകൾ നീക്കംചെയ്തു
Contentബെയ്‌ജിംഗ്: ചൈനീസ്  കമ്മ്യൂണിസ്റ്റ് സർക്കാർ ക്രൈസ്തവർക്ക് നേരെ നടത്തുന്ന മതപീഡനം വീണ്ടും കടുക്കുന്നു. സർക്കാരിൽ രജിസ്റ്റർ ചെയ്യാത്തതും, ചെയ്തതുമായ  ക്രൈസ്തവ ദേവാലയങ്ങളിലെ നൂറോളം കുരിശുകളാണ് ഭരണകൂടം ഒടുവിൽ നീക്കം ചെയ്തിരിക്കുന്നത്. ഡാൻ എൻ പ്രസ്ബിറ്റേറിയൻ ദേവാലയമാണ് കുരിശ് നീക്കം ചെയ്ത ദേവാലയങ്ങളിലൊന്ന്. 'കൂട്ടായ കുറ്റകൃത്യങ്ങളും സാമൂഹിക തിന്മകളും അവസാനിപ്പിക്കുക' എന്ന പേരിൽ  ഈ ദേവാലയവും, മറ്റുപല ദേവാലയങ്ങളും ഭരണകൂടം അടച്ചു പൂട്ടിയതായി അവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  ദൈവത്തിലുള്ള ആരാധന തങ്ങളുടെ വീക്ഷണങ്ങൾക്ക്  ഭീഷണിയാണെന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വസിക്കുന്നത്. അതിനാലാണ് ക്രിസ്തീയ ചിഹ്നങ്ങൾ ഇല്ലാതാക്കാനും ദേവാലയങ്ങൾ അടച്ചുപൂട്ടാനും സർക്കാർ  തകൃതിയായ ശ്രമം നടത്തുന്നത്.  ചൈനയ്ക്ക് രഹസ്യ  തടങ്കൽ പാളയങ്ങളിൽ വരെയുണ്ടെന്ന്  കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അവിടെ   തടവുപുള്ളികളെ ചൈനീസ് പ്രസിഡന്റിനെ ആരാധിക്കാൻ നിർബന്ധിക്കുന്നുവെന്നു സൂചനകളുണ്ട്. മറ്റു മതക്കാർക്കും  ചൈനീസ് സർക്കാരിൽ നിന്നും വലിയ  ഭീഷണികൾ നേരിടുന്നുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-07-08 15:58:00
Keywordsചൈന
Created Date2019-07-08 15:48:38