Content | തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ബിഷപ്സ് ഹൗസിനു കീഴിലുള്ള ലൈബ്രറിയിലെ പുസ്തകങ്ങളുടെ കാറ്റലോഗ് ഇനി ലോകത്തെവിടെയിരുന്നും പരിശോധിക്കാം. ആറായിരത്തിലധികം സഭാപരവും അല്ലാതെയുമുള്ള പുസ്തകങ്ങളുടെ ശേഖരമാണ് ലൈബ്രറിയിൽ ഉള്ളത്. അതിരൂപതയുടെ പി. ആർ.ഒ. മോൺസിഞ്ഞോർ ഫാ. യൂജിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വൈദികരും മീഡിയ കമ്മീഷനുമാണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
അതിരൂപതയിലെ വിവിധ ശുശ്രൂഷകരുടെ കീഴിലുള്ള ചെറിയ ലൈബ്രറികളും സെൻട്രൽ ഫോർ ഫിഷറീസ് സ്റ്റഡീസ് അഥവാ സി.എഫ്. എസ്. സ്ഥാപനത്തിൻറെ പ്രശസ്തമായ ലൈബ്രറിയും കാറ്റലോഗിന്റെ ഭാഗമാകുന്നതോടെ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും കടലുമായി ബന്ധപ്പെട്ടും രൂപതയുമായി ബന്ധപ്പെട്ടും ഗവേഷണം നടത്തുന്നവർക്കും ചെറിയ സഹായമായിരിക്കും ഈ കാറ്റലോഗ്. Koha എന്ന ഓപ്പൺ സോഴ്സ് ഗ്രന്ഥശാല സോഫ്ട് വെയർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഈ catholib.org എന്ന ലിങ്കിൽ ലഭ്യമാകുന്ന കാറ്റലോഗ് ഭാവിയിൽ കേരളത്തിലെ മറ്റു കത്തോലിക്കാ ലൈബ്രറി കാറ്റലോഗുകളെയും ഒരു കുടക്കീഴിൽ എത്തിക്കും എന്നാണ് പ്രതീക്ഷ. </p> <blockquote class="embedly-card"><h4><a href="http://catholib.org/">Latin Arch Diocese of Trivandrum Library catalog</a></h4><p>The diocese of Trivandrum was established by His Holiness Pope Pius XI on July 1, 1937 through the Bull 'In Ora Malabarica.' A new diocese of Neyyattinkara was bifurcated from Trivandrum on 14 June, 1996, by His Holiness Pope John Paul II through the Apostolic Bull 'Ad Aptius Provehendum.'</p></blockquote>
<!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//cdn.embedly.com/widgets/platform.js" charset="UTF-8"></script> <p> |