category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജൂബിലേറിയൻ ഫാ.ജോസഫ് നരിക്കുഴിക്ക് അനുഗ്രഹ ആശംസയേകി ഇത്തവണ രണ്ടാം ശനിയാഴ്ച കൺവെൻഷൻ
Contentബർമിങ്ഹാം പൗരോഹിത്യ ജീവിതത്തിൽ അമ്പത് വർഷം പൂർത്തിയാക്കുന്ന റവ.ഫാ.ജോസഫ് നരിക്കുഴിക്ക് ഇത്തവണ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ അനുഗ്രഹാശംസകൾ നേരുന്നു. ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ്. മാർ.ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികനാവുന്ന ദിവ്യബലിയിൽ ഫാ. നരിക്കുഴിയും കാർമ്മികത്വം വഹിക്കും. ആത്മാഭിഷേകം നിറയുന്ന ദൈവിക ശുശ്രൂഷകളുമായി സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 13 നാണ് ബർമിങ്ഹാമിൽ നടക്കുക. 1939 ൽ ജനിച്ച ഫാ. നരിക്കുഴി 1969 ൽ കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽവച്ച് മാർ. കുര്യാക്കോസ് കുന്നശ്ശേരിയിൽ നിന്നും ഛത്തീസ്ഗഡിലെ റായ്‌പൂർ രൂപതയ്ക്കുവേണ്ടി വൈദിക പട്ടം സ്വീകരിച്ചു. 1997 ൽ യുകെ യിലെത്തിയ അച്ചൻ ബിർമിങ്ഹാം രൂപതയിലെ വിവിധ ഇടവകകളിലും വിവിധ സീറോ മലബാർ കമ്മ്യൂണിറ്റികളിലും സേവനം ചെയ്തു. അഭിഷേകാഗ്നി കാത്തലിക് മിനിസ്റ്റ്രിയിലെ പ്രമുഖ വചനപ്രഘോഷകൻ ഫാ.ഷൈജു നടുവത്താനി , യൂറോപ്പിലെ പ്രശസ്ത സുവിശേഷപ്രവർത്തകൻ ഫാ. ഗ്ലാഡ്‌സൺ ദെബ്രോ, അഭിഷേകാഗ്നി മിനിസ്ട്രിയുടെ മുഴുവൻസമയ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദർ നോബിൾ ജോർജ്, യുകെ കോ ഓർഡിനേറ്ററും ആത്മീയ ശുശ്രൂഷകനുമായ ബ്രദർ സാജു വർഗീസ് ‌എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. അവധിക്കാല കൺവെൻഷനിൽ ഏറെ പുതുമകളോടെ കുട്ടികൾക്കും യുവതീ യുവാക്കൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. ടീനേജുകാർക്കായി പ്രത്യേക പ്രോഗ്രാമോടുകൂടിയ കൺവെൻഷൻ നടക്കും. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. ലിറ്റിൽ ഇവാഞ്ചലിസ്റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. കൺവെൻഷനായുള്ള ഒരുക്ക ശുശ്രൂഷ ബിർമിങ്ഹാമിൽ നടന്നു. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 13 ന്‌ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ജോൺസൺ ‭07506 810177‬ <br> അനീഷ് ‭07760 254700‭ <br> ബിജുമോൻ മാത്യു ‭07515 368239‬. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ടോമി ചെമ്പോട്ടിക്കൽ- 07737935424 <br> ബിജു അബ്രഹാം- 07859890267
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-07-11 14:44:00
Keywordsരണ്ടാം ശനി
Created Date2019-07-11 14:28:00