category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണം'
Contentകോട്ടയം: ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തിന്റെ സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിച്ചു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും പദ്ധതികള്‍ ആവിഷ്‌കരിക്കാനും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍. 2005ല്‍ മുസ്ലിം സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിക്കുന്നതിനായി രജിന്ദര്‍ സച്ചാര്‍ സമിതിയെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ നിയോഗിച്ചു. 2006 നവംബര്‍ 30ന് സച്ചാര്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം സമുദായത്തിന്റെ സംരക്ഷണത്തിനായി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ െ്രെകസ്തവരോടു നിഷേധനിലപാടാണു സ്വീകരിച്ചത്. െ്രെകസ്തവ സമൂഹത്തോടുള്ള കേന്ദ്ര അവഗണന ഇന്നും തുടരുകയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ ഔദാര്യമല്ലെന്നിരിക്കെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ നിലനില്‍ക്കുന്ന വിവേചനം ക്രൈസ്തവ സമൂഹത്തെ വലിയ ജീവിത പ്രതിസന്ധിയിലേക്കാണു തള്ളിവിട്ടിരിക്കുന്നത്. സര്‍ക്കാര്‍ വക ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം കവര്‍ന്നെടുക്കുകയും ഇതിന്റെ പേരില്‍ ക്രൈസ്തവര്‍ നിരന്തരം ആക്ഷേപങ്ങള്‍ക്കിരയായി തീരുകയും ചെയ്യുന്ന സ്ഥിതിവിശേഷം തുടരാന്‍ അനുവദിച്ചുകൂടാ. ഇന്ത്യയില്‍ തൊഴില്‍രഹിതരുടെ ശതമാനത്തില്‍ െ്രെകസ്തവരാണു മുന്പിലെന്നുള്ള കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയുടെ 2019 ജൂണ്‍ 27ലെ ലോകസഭയിലെ രേഖാമൂലമായ വെളിപ്പെടുത്തല്‍ ഗൗരവമായി കാണണം. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധികളും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആനുപാതികമായി ലഭ്യമാകേണ്ട തൊഴിലവസരങ്ങളുടെ നിഷേധങ്ങളും ഇവയൊക്കെ സൃഷ്ടിക്കുന്ന െ്രെകസ്തവ കുടുംബബന്ധങ്ങളിലെ അരക്ഷിതാവസ്ഥയും പിന്നോക്ക സാഹചര്യങ്ങളും പഠനവിഷയമാക്കണം. ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ നീതിപൂര്‍ണമായ ക്രൈസ്തവ പങ്കാളിത്തം ഉറപ്പുവരുത്താന്‍ കേന്ദ്രം ശ്രമിക്കേണ്ടതുമാണെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-07-14 07:21:00
Keywordsഭാരത, ഇന്ത്യ
Created Date2019-07-14 07:05:18