category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയുവജനങ്ങൾക്കായി ഫാ.സോജി ഓലിക്കൽ നയിക്കുന്ന "ഡോർ ഓഫ്‌ ഗ്രേയ്‌സ്" 27 ന്; 15 വയസ്സുമുതൽ പ്രായക്കാർക്ക്‌ പങ്കെടുക്കാം
Contentബർമിങ്ഹാം: നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ പ്രാപ്തമാക്കുന്ന ഡോർ ഓഫ് ഗ്രേസിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ജീവിത വിശുദ്ധിയുടെ സന്മാർഗത്തെ ലക്ഷ്യമാക്കി 27 ന് ശനിയാഴ്ച ബർമിങ്ഹാമിൽ വച്ച് നടക്കുന്ന കൺവെൻഷൻ സെഹിയോൻ യുകെ ഡയരക്ടർ ഫാ.സോജി ഓലിക്കൽ നയിക്കും.മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും. കൺവെൻഷൻ ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകിട്ട് 4 സമാപിക്കും. യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത്‌ സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ്‌ ഗ്രേയ്‌സ്. ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്കു റവ.ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്‌ട്രിയും മുഴുവൻ യുവജനങ്ങളെയും മാതാപിതാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. #{red->none->b->അഡ്രസ്സ്: ‍}# > സെന്റ് ജെറാർഡ് കാത്തലിക് ചർച്ച് <br> ബെർമിങ്ങ്ഹാം <br> B 35 6JT. #{red->none->b->കൂടുതൽ വിവരങ്ങൾക്ക്: ‍}# ജിത്തു ദേവസ്യ ‭07735 443778‬.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-07-23 15:24:00
Keywordsസോജി
Created Date2019-07-23 15:08:11