category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മാര്‍ അബിമലേക് തിമോഥെയൂസ് വിശുദ്ധ പദവി ആഘോഷം 29ന്
Contentതൃശൂര്‍: പൗരസ്ത്യ കല്‍ദായ സഭയ്ക്ക് ഇന്ത്യയില്‍നിന്നുള്ള ആദ്യ വിശുദ്ധനായ മാര്‍ അബിമലേക് തിമോഥെയൂസ് മെത്രാപ്പോലീത്തയെ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ ആഘോഷം തൃശൂരിലെ കബറിടത്തില്‍ സെപ്റ്റംബര്‍ 29നു നടക്കും. ഹൈറോഡില്‍ മര്‍ത്ത്മറിയം വലിയപള്ളിക്കും അരമനയ്ക്കും മധ്യേയുള്ള 'കുരുവിളയച്ചന്റെ' പള്ളിയിലെ കബറിടത്തിലാണ് ആഘോഷം. പൗരസ്ത്യസഭയുടെ ആസ്ഥാനമായ ഇറാക്കിലെ എര്‍ബില്‍ പട്ടണത്തില്‍ പാത്രിയര്‍ക്കീസിന്റെ അധ്യക്ഷതയില്‍ കൂടിയ സുനഹദോസിലാണ് മെത്രാപ്പോലീത്തയെ വിശുദ്ധനായി പ്രഖ്യാപിച്ചത്. ആഘോഷപരിപാടിയില്‍സഭയുടെ തലവനായ മാര്‍ ഗീവര്‍ഗീസ് മൂന്നാമന്‍ സ്ലീവ പാത്രിയര്‍ക്കീസ് മാര്‍ അബിമലേക് തിമോഥെയൂസ് മെത്രാപ്പോലീത്തയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതു സംബന്ധിച്ച പ്രഖ്യാപനപത്രം വായിക്കും. മാര്‍ അപ്രേം മൊഴിമാറ്റം ചെയ്ത, 1908 മുതല്‍ 1918 വരെയുള്ള അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും. മന്ത്രിമാരും വിവിധ െ്രെകസ്തവസഭാ മേലധ്യക്ഷന്മാരും പരിപാടിയില്‍ പങ്കെടുക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-07-27 08:55:00
Keywordsപൗരസ്ത്യ
Created Date2019-07-27 08:38:09