category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സിനഡിനും സഭാതലവനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍
Contentചങ്ങനാശേരി: സീറോമലബാര്‍ സിനഡിനും സഭാതലവനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം. ഇന്നലെ എസ്ബി കോളജിലെ മോണ്‍.കല്ലറക്കല്‍ ഹാളില്‍ നടന്ന അതിരൂപതയുടെ 15ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പാസാക്കിയ പ്രമേയമാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. അതിരൂപത പിആര്‍ഒ അഡ്വ.ജോജി ചിറയില്‍ പ്രമേയം അവതരിപ്പിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുവാദകനായിരുന്നു. സഭയിലെ പ്രതിസന്ധികള്‍ അടിയന്തരമായി പരിഹരിച്ച് ഐക്യവും അച്ചടക്കവും പുലരുന്നതിനു സത്വര നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സീറോമലബാര്‍ സിനഡിനോട് അഭ്യര്‍ഥിച്ചു.സീറോമലബാര്‍ സഭയിലെ ഒരു അതിരൂപതയില്‍ നടന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ സഭയെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയതിലും പൊതുസമൂഹത്തില്‍ വലിയ ഉതപ്പിനു കാരണമാക്കിയതിലും പാസ്റ്ററല്‍ കൗണ്‍സില്‍ ഉത്കണ്ഠയും ആകുലതയും രേഖപ്പെടുത്തി. പ്രശ്‌ന പരിഹാരത്തിനു വിവിധ തലങ്ങളില്‍ നടന്ന ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിനുള്ള ചിലയാളുകളുടെ നീക്കങ്ങളിലും വിഷയം തെരുവ് പ്രതിഷേധങ്ങള്‍ക്കും മാധ്യമവിചാരണയ്ക്കും അവസരമൊരുക്കിയതിലും അതിരൂപതാ കാര്യാലയത്തില്‍ സമരം നടത്തിയതിലും സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. നേരത്തെ അതിരൂപതാ 15-ാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഉദ്ഘാടനം ഷംഷാബാദ് രൂപതാ അദ്ധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വ്വഹിച്ചു. കൂടുതല്‍ ആളുകള്‍ മിഷന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും മിഷണറി തീഷ്ണത സഭയുടെ തനിമയാണെന്നും അദ്ദേഹം പറഞ്ഞു. പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കുണ്ടായിരിക്കേണ്ട ഗുണഗണങ്ങളെപ്പറ്റി ചങ്ങനാശ്ശേരി അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം ഓര്‍മ്മപ്പെടുത്തി. പുതിയ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ഡോ. ഡൊമിനിക് ജോസഫ് വഴീപ്പറമ്പിലിനെയും ജോയിന്‍ സെക്രട്ടറിമാരായി ഡോ. രേഖാ മാത്യൂസിനെയും ശ്രീ ആന്റണി തോമസിനെയും നിയമിച്ചതായി ആര്‍ച്ചുബിഷപ്പ് അറിയിച്ചു. മാര്‍ തോമസ് തറയില്‍, റവ. ഡോ. ഐസക്ക് ആലഞ്ചേരി, ഫാ. ജോര്‍ജ്ജ് പുതുമനമൂഴിയില്‍, ഡോ. ആന്റണി മാത്യൂസ് കണ്ടങ്കരി, ശ്രീ. ജോസ് മാത്യു ആനിത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സഭാ തലവന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് പാസ്റ്ററല്‍ കൗണ്‍സിലിന്റെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍ അവതരിപ്പിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-07-28 07:20:00
Keywordsചങ്ങനാ
Created Date2019-07-28 07:03:06