Content | ഓ, ഈശോനാഥാ! അങ്ങേ ദിവ്യഹൃദയത്തിലെ മുറിവില്‍ എന്നെ മറക്കണമെ, സ്‌നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള ആശയില്‍ നിന്നും എന്നെ വിമുക്തയാക്കണമേ, കീര്‍ത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തില്‍ നിന്നും എന്നെ രക്ഷിക്കണമേ. ഒരു പരമാണുവും അങ്ങേ ദിവ്യഹൃദയത്തിലെ സ്‌നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തണമേ. സൃഷ്ടികളെയും എന്നെത്തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്ക് തരണമെ. പറഞ്ഞറിയിക്കാന്‍ വയ്യാത്ത മാധുര്യമായ എന്റെ കര്‍ത്താവേ, ലൗകികാശ്വാസങ്ങള്‍ എല്ലാം എനിക്ക് കയ്പ്പായി പകര്‍ത്തണമേ. നീതി സൂര്യനായ എന്റെ ഈശോയെ! നിന്റെ ദിവ്യകതിരിനാല്‍ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ച് ബുദ്ധിയെ പ്രകാശിപ്പിച്ച് അങ്ങയോടുള്ള സ്‌നേഹത്താല്‍ എന്നെ എരിയിച്ച് എന്നെ നിന്നോട് ഒന്നിപ്പിക്കണമേ. ആമ്മേന്‍.
1 സ്വര്‍ഗ, 1 നന്‍മ, 1 ത്രിത്വ
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |