category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദിവ്യകാരുണ്യ പ്രദിക്ഷണത്തിനിടെ തെരുവില്‍ മുട്ടുകുത്തി ബിഷപ്പ്: ചിത്രങ്ങള്‍ വൈറല്‍
Contentടെക്സാസ്: അമേരിക്കയിലെ ടെക്സാസില്‍ നടന്ന ദിവ്യകാരുണ്യ ദിവ്യകാരുണ്യ പ്രദിക്ഷണത്തിനിടെ തെരുവില്‍ മുട്ടുകുത്തി പ്രാര്‍ത്ഥനാ നിരതനായിരിക്കുന്ന ബിഷപ്പിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ടെയിലർ രൂപതാ ബിഷപ്പ് ജോസഫ് സ്ട്രിക്ലാണ്ടാണ് തിരുവോസ്തി നാഥനായ കര്‍ത്താവിന് തെരുവ് വീഥിയില്‍ സാക്ഷ്യം നല്‍കിയത്. ടെയിലർ രൂപതയിൽ നടന്ന യുവജന കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്ന ദിവ്യകാരുണ്യ പ്രദിക്ഷണ സമയത്ത് ബിഷപ്പ് തറയിൽ മുട്ടുകുത്തി തലകുമ്പിട്ട് ആരാധിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ ആത്മീയ ഗ്രൂപ്പുകളിലെ ചര്‍ച്ചാവിഷയം. ടെയിലർ രൂപതയുടെ മതബോധന സ്ഥാപനമായ സെന്റ് ഫിലിപ്പ് ഇൻസ്റ്റിറ്റ്യൂട്ടാണ് ചിത്രങ്ങൾ പുറംലോകത്തിന് സമ്മാനിച്ചത്. പൊതു സമൂഹത്തിന് മുന്നില്‍ തന്റെ വിശ്വാസം പരസ്യമായി പ്രകടിപ്പിച്ച ബിഷപ്പ് യുവജനങ്ങള്‍ക്കും വിശ്വാസികള്‍ക്കും ശക്തമായ സാക്ഷ്യമാണ് നല്കിയിരിക്കുന്നതെന്ന് ചിലര്‍ നവമാധ്യമങ്ങളില്‍ കുറിച്ചു. 2012 മുതൽ ടെയിലർ രൂപതയുടെ അധ്യക്ഷനാണ് ബിഷപ്പ് ജോസഫ് സ്ട്രിക്ലാണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkhttps://www.facebook.com/story.php?story_fbid=2416855678361237&id=1581811581865655
News Date2019-07-30 17:50:00
Keywordsകുര്‍ബാന, ദിവ്യകാരുണ്യ
Created Date2019-07-30 17:40:28