category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഹൂസ്റ്റണ്‍ ഒരുങ്ങി: സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന് ഇന്നു ആരംഭം
Contentഹൂസ്റ്റണ്‍: നീണ്ട കാത്തിരിപ്പിനും ഒരുക്കങ്ങള്‍ക്കും ഒടുവില്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന് ഇന്നു ആരംഭമാകും. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ആതിഥ്യമരുളുന്ന കണ്‍വെന്‍ഷന്‍ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വെന്‍ഷന്‍ നഗറിലാണ് നടക്കുക. ഇന്നു വൈകുന്നേരം 3.45ന് ദിവ്യബലിയോടെ കണ്‍വെന്‍ഷന്‍ തുടങ്ങും. തുടര്‍ന്ന് 6.45നു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥിയായി സന്ദേശം നല്‍കും. രാത്രി എട്ടിന് എറൈസ് എന്ന പേരില്‍ ഓപ്പണിംഗ് പ്രോഗ്രാം അരങ്ങേറും. ഫാ. ഷാജി തുമ്പേച്ചിറയിലാണ് പരിപാടി അണിയിച്ചൊരുക്കുന്നത്. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഇടവകയിലെ 380 പേര്‍ പരിപാടിയില്‍ അണിനിരക്കും. കേരളീയ നാടന്‍ കലാരൂപങ്ങള്‍ക്കൊപ്പം നൂതന കലാരൂപങ്ങളും കോര്‍ത്തിണക്കി ഒന്നര മണിക്കൂറോളം നീണ്ടുനില്ക്കുന്ന ദൃശ്യവിസ്മയമാണ് ഓപ്പണിംഗ് പരിപാടിയില്‍ ഒരുക്കുന്നത്. കേരളത്തിലെയും അമേരിക്കയിലെയും അറിയപ്പെടുന്ന സാമൂഹ്യ ആത്മീയ പ്രഭാഷകര്‍ സന്ദേശം നല്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ തോമസ് തറയില്‍, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ് തുടങ്ങിയവരും പ്രഭാഷണം നയിക്കും. ബ്രാഹ്മണ കുടുംബത്തില്‍ നിന്നു യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച പരിവര്‍ത്തന സാക്ഷ്യവും ജീവിത അനുഭവവും വിവരിക്കാന്‍ മുന്‍ ചലച്ചിത്ര താരം നടി ക്രിസ്റ്റീന മോഹിനി ശ്രീനിവാസനും എത്തുന്നുണ്ട്. കണ്‍വെന്‍ഷനായി ഹൂസ്റ്റണ്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് ഊഷ്മളമായ സ്വീകരണമാണ് നല്കിയത്. ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, ഫൊറോനാ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, ഫാ. അലക്‌സ് വിരുതകുളങ്ങര, ഫാ. അനില്‍ വിരുതകുളങ്ങര, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ കുടക്കച്ചിറ, വൈസ് ചെയര്‍മാന്‍ ബാബു മാത്യു പുല്ലാട്ട്, ഫൊറോന ട്രസ്റ്റി സണ്ണി ടോം എന്നിവരും കമ്മറ്റി അംഗങ്ങളും ചേര്‍ന്നാണു കര്‍ദ്ദിനാളിനെയും കൂരിയ ചാന്‍സലര്‍ ഫാ. വിന്സെന്റ് ചെറുവത്തൂരിനെയും സ്വീകരിച്ചത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-08-01 08:34:00
Keywordsമോഹിനി
Created Date2019-08-01 08:17:26