Content | ബർമിങ്ഹാം: യൂറോപ്പിൽ ആദ്യമായി റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് യുകെ യിലെ ഡെർബിഷെയറിൽ നടക്കുന്നു. നവസുവിശേഷവത്ക്കരണരംഗത്ത് അഭിഷേകാഗ്നിയുടെ പരിശുദ്ധാത്മ കൃപയിൽ, യേശുനാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും, പ്രകടമായ വിടുതലുകളും രോഗശാന്തിയും വഴിയായി, അനേകർക്ക് ക്രിസ്തുമാർഗ്ഗത്തിലേക്കുള്ള മനഃപരിവർത്തനത്തിന്റെ നേർ ഉപകരണമായിക്കൊണ്ട് ലോകമെമ്പാടും ശുശ്രൂഷകൾ നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ, അഭിഷേകാഗ്നി ശുശ്രൂഷകളുടെ സ്ഥാപകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ, സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് "എഫാത്ത കോൺഫറൻസ്" 2019 ഡിസംബർ 12 വ്യാഴം മുതൽ 15 ഞായർ വരെയാണ് നടക്കുക.
അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ വചനശുശ്രൂഷകനായ ഫാ.ഷൈജു നടുവത്താനിയിൽ, ഇന്റർ നാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ, യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. യേശുനാമത്തിൽ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് നടന്നുകൊണ്ടിരിക്കുന്നു. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന വെബ്‌സൈറ്റിൽ നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്. www.afcmuk.org
>>> അഡ്രസ്സ് ;
THE HAYES <br> SWANWICK <br> DERBYSHIRE <br> DE55 1AU
>>> കൂടുതൽ വിവരങ്ങൾക്ക്: അനീഷ് തോമസ് - 07760254700 <br> ബാബു ജോസഫ് - 07702061948 |