category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതിരുവസ്ത്രം കൈകളിലേന്തി ദിവ്യബലിക്കായി നൈജീരിയന്‍ വൈദികന്റെ യാത്ര: ചിത്രം വൈറല്‍
Contentഅബൂജ: ആഫ്രിക്കയില്‍ ശുശ്രൂഷ ദൌത്യം തുടരുന്നതിന് വൈദികര്‍ ഏറ്റെടുക്കുന്ന ത്യാഗങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. നൈജീരിയായിലെ പ്രാദേശിക ഗ്രാമത്തില്‍ മുട്ടൊപ്പം വെള്ളമുള്ള തോട്ടിലൂടെ നടന്നുനീങ്ങുന്ന വൈദികന്റെ ചിത്രമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഒരു കൈയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് വേണ്ടിയുള്ള തിരുവസ്ത്രവും മറുകൈയില്‍ കാസയും പീലാസയും അടക്കമുള്ള വിശുദ്ധ വസ്തുക്കള്‍ അടങ്ങുന്ന പെട്ടിയും ഈ വൈദികന്‍ പിടിച്ചിട്ടുണ്ട്. സാഹചര്യം എത്ര പ്രതികൂലമാണെങ്കിലും തന്റെ യജമാനന്റെ ദൌത്യം തുടരാന്‍ ഇവര്‍ സന്നദ്ധരാണെന്ന ആമുഖത്തോടെ 'കാത്തലിക് ആന്‍ഡ് പ്രൌഡ്' എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അയ്യായിരത്തിഇരുനൂറിലധികം ആളുകളാണ് ഈ ചിത്രം ഇതിനോടകം ഷെയര്‍ ചെയ്തിരിക്കുന്നത്. മറ്റ് അനവധി പേജുകളിലും ഇതേ ചിത്രം പോസ്റ്റു ചെയ്തിട്ടുണ്ട്. അവിടെ നിന്നും ആയിരങ്ങളാണ് പിക്ചര്‍ ഷെയര്‍ ചെയ്യുന്നത്. ഓരോ വൈദികനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സഹനത്തിന്റെ താഴ്വരകളിലൂടെ കര്‍ത്താവിന്റെ ശുശ്രൂഷ എളിമയോടെ നിര്‍വ്വഹിക്കുന്ന പതിനായിരകണക്കിന് വൈദികര്‍ ഉണ്ടെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നാം ഓരോരുത്തര്‍ക്കും കടമയുണ്ടെന്നും നിരവധി പേര്‍ കമന്‍റ് രേഖപ്പെടുത്തി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkhttps://www.facebook.com/staycatholic/photos/a.682418491774662/3491051444244672/?type=3&theater
News Date2019-08-08 11:29:00
Keywordsനൈജീ
Created Date2019-08-08 11:11:40