category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവീണ്ടും ദിവ്യകാരുണ്യ അത്ഭുതം: പരാഗ്വേയില്‍ തിരുവോസ്തി മാംസ രക്തമായി
Contentഅരേഗ്വാ: ശാസ്ത്രലോകത്തെ വീണ്ടും അമ്പരിപ്പിച്ചുകൊണ്ട് തെക്കേ അമേരിക്കന്‍ രാജ്യമായ പരാഗ്വേയില്‍ ദിവ്യകാരുണ്യ അത്ഭുതം. പരാഗ്വേയിലെ അരേഗ്വായിലാണ് ഈ അത്ഭുതം നടന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഓഗസ്റ്റ് 8) അരേഗ്വായിലെ പാകുവിലെ വിര്‍ജെന്‍ ഡെ ല മെര്‍സെഡ് ഇടവക വികാരി ഫാ. ഗുസ്താവോ പലാസിയയാണ് അത്ഭുതത്തിന് സാക്ഷിയായത്. സക്രാരിയില്‍ നിന്നും തിരുവോസ്തിയെടുത്ത് ലോക്കറ്റിലാക്കി രോഗിയായ വ്യക്തിക്കായി കൊണ്ടുപ്പോയപ്പോഴാണ് അത്ഭുതം നടന്നത്. രോഗിയുടെ ഭവനത്തിലെത്തി ലോക്കറ്റ് തുറന്നപ്പോള്‍ തിരുവോസ്തി മാംസരക്തമായി മാറിയിരിക്കുകയായിരിന്നു. അത്ഭുതകരമായി തോന്നിയെന്നും തിരുശരീര രക്തങ്ങളില്‍ നിന്ന്‍ റോസ പൂവിന്റെ സുഗന്ധം പുറത്തുവരുന്നുണ്ടായിരിന്നുവെന്നും അദ്ദേഹം പരാഗ്വേന്‍ മാധ്യമത്തോട് വെളിപ്പെടുത്തി. ഈ ദിവ്യകാരുണ്യ അത്ഭുതം സംബന്ധിച്ചു വിശദവിവരങ്ങള്‍ പുറത്തുവരുന്നതെയുള്ളൂ. അതേസമയം വിഷയത്തില്‍ കത്തോലിക്ക സഭ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മനുഷ്യനിര്‍മ്മിതമായ ഓസ്തി ഓരോ വിശുദ്ധ കുര്‍ബാനയിലും യേശുവിന്റെ തിരുശരീര രക്തങ്ങളായി മാറുന്നുണ്ട്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്ന വിധത്തില്‍ പ്രത്യക്ഷമായ അത്ഭുതങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നിട്ടുമുണ്ട്. ഇവയെ സംബന്ധിച്ചു നിരീശ്വരവാദികളായ പല ശാസ്ത്രജ്ഞജര്‍ പോലും ആഴത്തില്‍ പരിശോധന നടത്തിയിട്ട് അമാനുഷികം എന്ന നിഗമനത്തില്‍ എത്താനെ സാധിച്ചിട്ടുള്ളൂ. വിശുദ്ധ കുര്‍ബാനക്കിടയില്‍ ഓസ്തിയും വീഞ്ഞും യേശുവിന്റെ ശരീരരക്തങ്ങളായി മാറുകയാണെന്ന കത്തോലിക്ക വിശ്വാസത്തെ നിരാകരിക്കുന്നവരുടെ മുന്നില്‍ മറ്റൊരു ചോദ്യ ചിഹ്നം കൂടി ഉയര്‍ത്തുകയാണ് ഇപ്പോള്‍ പരാഗ്വേയില്‍ സംഭവിച്ച ദിവ്യകാരുണ്യ അത്ഭുതം.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-08-10 13:45:00
Keywordsദിവ്യകാരുണ്യ അത്ഭു
Created Date2019-08-10 13:27:39