Content | എറണാകുളം: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ ഭദ്രാസന ദേവാലയവും അങ്കമാലി അതിരൂപതയുടെ കത്തീഡ്രലുമായ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയുടെ നവീകരണത്തിന് ശേഷമുള്ള ആശീര്‍വാദം നടന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആശീര്‍വാദ ശുശ്രൂഷകള്‍ക്കു ശേഷം ആഘോഷമായ ദിവ്യബലിയും നടന്നു. 1974ലാണ് ഇപ്പോഴത്തെ കത്തീഡ്രല്‍ ദേവാലയം നിര്‍മിച്ചത്. 1986 ഫെബ്രുവരി 7ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ദേവാലയം സന്ദര്‍ശിച്ചിരുന്നു. ദേവാലയത്തില്‍ നിലവിലുള്ള അള്‍ത്താര നിലനിര്‍ത്തിക്കൊണ്ടുള്ള നവീകരണമാണ് ഇപ്പോള്‍ നടത്തിയിട്ടുള്ളത്.
|