category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആദ്യ കനേഡിയൻ പരസ്യ ബ്ലാക്ക് മാസിനെതിരെ പ്രാര്‍ത്ഥനയുമായി മലയാളി സമൂഹം
Contentഒട്ടാവ: കാനഡയുടെ ചരിത്രത്തിലെ പൊതുവേദിയിൽ സംഘടിതമായ ആദ്യത്തെ കറുത്ത കുർബാന അർപ്പിക്കുവാന്‍ സാത്താന്‍ ആരാധകര്‍ ഒരുങ്ങുമ്പോള്‍ കൊടും തിന്മയ്ക്കെതിരെ പ്രാര്‍ത്ഥനക്കു ആഹ്വാനവുമായി മലയാളി സമൂഹം. ദൈവീക അസ്തിത്വത്തെ അതീവ മോശകരമായി അവഹേളിക്കുന്ന തിന്മയുടെ മൂര്‍ത്തിഭാവത്തിനെതിരെ വാട്സാപ്പ്, ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങള്‍ വഴി നൂറുകണക്കിന് ആളുകളാണ് പ്രാര്‍ത്ഥനക്കു ക്ഷണിക്കുന്നത്. 2016 മുതൽ ഒട്ടാവയിൽ പ്രവർത്തിക്കുന്ന സാത്താനിക് ടെമ്പിളാണ് വിവാദമായ പൊതു ബ്ലാക്ക് മാസിന് പിന്നില്‍. ഇതിനെതിരെ വിശ്വാസ പ്രമാണം ചൊല്ലി പ്രാര്‍ത്ഥന ഉയര്‍ത്താനാണ് പലരും ആഹ്വാനം നല്‍കുന്നത്. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നവരും നിരവധിയാണ്. അതേസമയം സാത്താനിക് ടെമ്പിള്‍ ഭാരവാഹികള്‍ പൈശാചിക ആരാധനക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. ക്രൈസ്തവർ പരിപാവനമായി കരുതുന്ന വിശുദ്ധ കുര്‍ബാനയെയും വിശുദ്ധ വസ്തുക്കളെയും അപമാനിക്കുകയെന്നത് കറുത്ത കുർബാനയിലെ പ്രധാനപ്പെട്ട ഘടകമാണ്. രഹസ്യമായി നടത്താറുള്ള കറുത്ത കുർബാന പരസ്യമായി ഒട്ടാവയിൽ അർപ്പിക്കപ്പെടുന്നത് സമൂഹത്തിന്റെ ജീർണതയിലേക്കാണ് വിരൽചൂണ്ടുന്നത്. അനേകരോട് ചേര്‍ന്ന് ഈ തിന്മയ്ക്കെതിരെ നമ്മുക്കും പ്രാര്‍ത്ഥിക്കാം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-08-15 11:04:00
Keywordsസാത്താ, പിശാ
Created Date2019-08-15 10:46:47