category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകനേഡിയൻ പ്രവിശ്യയിൽ ആറുമാസത്തിനിടെ ദയാവധത്തിലൂടെ കൊന്നൊടുക്കിയത് 774 പേരെ
Contentഒന്റാരിയോ: കാനഡയിലെ ഒന്റാരിയോയിൽ ദയാവധത്തിലൂടെ ഈ വർഷം ഇതുവരെ മാത്രം കൊന്നൊടുക്കിയത് 774 പേരെ. മരണങ്ങളെക്കുറിച്ചും, മരണ കാരണങ്ങളെക്കുറിച്ചും പഠനം നടത്താൻ കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ സർക്കാർ നിയമിച്ചിരിക്കുന്ന ഡിപ്പാർട്ട്മെന്റാണ് ഏറെ ഞെട്ടിക്കുന്ന വസ്തുതകൾ പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം 2019 ജൂൺ മാസം വരെ മാത്രം 774 പേർ ഡോക്ടർമാരുടെ സഹായത്തോടെയുള്ള കൊലപാതകത്തിന് വിധേയരായിട്ടുണ്ട്. 2017 ജൂൺ മാസമാണ് അവിടെ ദയാവധം പ്രാബല്യത്തിൽ വന്നത്. 841 പേർക്കാണ് ആ വർഷം ജീവൻ നഷ്ടപ്പെട്ടത്. 2018ൽ 1499 പേരെ ദയാവധത്തിലൂടെ കൊന്നൊടുക്കി. നിലവിലെ കണക്കുകൾ ഈ വർഷം വലിയ രീതിയിൽ ദയാവധം നടത്തുന്നുണ്ടെന്ന സൂചനയാണ് നൽകുന്നത്. ദയാവധത്തിന്റെ എണ്ണവും ഓരോ ദിവസവും കൂടുകയാണ്. നഴ്സുമാരുൾപ്പെടെയുള്ളവർ ഇതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തുണ്ട്. ഡോക്ടർമാരുടെ മനസ്സാക്ഷി സംരക്ഷിക്കപ്പെടണം എന്ന വാദം ശക്തമാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-08-15 15:30:00
Keywordsദയാവധ
Created Date2019-08-15 15:19:30