category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅത്യുന്നതന്റെ വഴിയേ അലകടലായി 'അലാബേർ': യുവജന നന്മയ്ക്കായി ഏറെ പുതുമകളോടെ സെഹിയോൻ യുകെ ഒരുക്കുന്ന ശുശ്രൂഷ 31 ന് ബർമിങ്ഹാമിൽ
Contentബർമിങ്ഹാം: റവ.ഫാ. സോജി ഓലിക്കൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് യുകെ ഒരുക്കുന്ന നവസുവിശേഷവത്ക്കരണത്തിനായുള്ള യുവജന ശാക്തീകരണം " അലാബേർ " സംഗമത്തിനായുള്ള ഒരുക്കങ്ങൾ വിവിധ തലങ്ങൾ കേന്ദ്രീകരിച്ച്‌ നടന്നുവരുന്നു. ഏറെ പുതുമകൾ നിറഞ്ഞ ആത്മാഭിഷേക ശുശ്രൂഷകളുമായി പരിശുദ്ധാത്മപ്രേരണയാൽ നയിക്കപ്പെടുന്ന അലാബേർ 2019 ആഗസ്റ്റ് 31 ശനിയാഴ്ച ബർമിങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിലാണ് നടക്കുക. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് സമയം. ബർമിങ്ഹാം അതിരൂപത ആർച്ച് ബിഷപ്പ് ബർണാഡ് ലോങ്‌ലി അലാബേർ 2019 ലേക്ക് യുവജനതയെ ക്ഷണിച്ചുകൊണ്ട് നൽകുന്ന സന്ദേശം കേൾക്കാം. </p> <iframe width="640" height="360" src="https://www.youtube.com/embed/OwahrqqO8Js" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> യേശുവിൽ വളരാനുള്ള അതിശക്തമായ ബോധ്യങ്ങളും മനോബലവും നേടുകവഴി പ്രലോഭനങ്ങളെ തോൽപ്പിക്കാൻ, പൈശാചിക ശക്തികളുടെ ലക്ഷ്യമായ യുവജനതയെ എന്നേക്കുമായി ഒരുക്കുന്ന ഈ നൂതന ശുശ്രൂഷയിലേക്കു www.sehionuk.org/register എന്ന വെബ്സൈറ്റിൽ നേരിട്ട് റെജിസ്റ്റർ ചെയ്യാം. 5 പൗണ്ടാണ് ഒരാൾക്ക് ടിക്കറ്റ് ചാർജ്. യുവജനങ്ങളുടെ വളർച്ചയുടെ പാതയിൽ മാർഗദർശിയായി ഇന്നും പ്രവർത്തിക്കുന്ന റവ. ഫാ.സെബാസ്റ്റ്യൻ അരീക്കാട്ട് അലാബേർ ശുശ്രൂഷയെപ്പറ്റി നൽകുന്ന സന്ദേശവും കേൾക്കാം. </p> <iframe width="640" height="360" src="https://www.youtube.com/embed/eqZC3VJpxb0" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> വി.കുർബാനയ്ക്കു പുറമേ സെഹിയോൻ യുകെ യുടെ വിറ്റ്നസെസ്‌ ബാൻഡ് , പ്രത്യേക വർക് ഷോപ്പുകൾ , അനുഭവ സാക്ഷ്യങ്ങൾ തുടങ്ങിയവ അലാബേറിന്റെ ഭാഗമാകും .കാലഘട്ടത്തിന്റെ മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷികതലങ്ങൾക്കനുയോജ്യമായ ശുശ്രൂഷകളുമായി , വിവിധ ഭാഷാ ദേശക്കാർക്കിടയിൽ ശക്തമായ ദൈവികോപകരണമായി പ്രവർത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയും നാളെയുടെ പ്രതീക്ഷയായ യുവജനതയെ ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാൻ പ്രാപ്തമാക്കുന്ന ഏറെ അനുഗ്രഹദായകമായ ഈ ശുശ്രൂഷകളിലേക്ക് യേശുനാമത്തിൽ ക്ഷണിക്കുന്നു. >>>>> ADDRESS: >>>>> BETHEL CONVENTION CENTRE <br> BIRMINGHAM B 70 7J W . >>>>> .കൂടുതൽ വിവരങ്ങൾക്ക്‬. ക്ലമൻസ് നീലങ്കാവിൽ ‭07949 499454‬ <br> ടെന്നി ‭+44 7740 818172‬.അത്യുന്നതന്റെ വഴിയേ അലകടലായി 'അലാബേർ': യുവജന നന്മയ്ക്കായി ഏറെ പുതുമകളോടെ സെഹിയോൻ യുകെ ഒരുക്കുന്ന ശുശ്രൂഷ 31 ന് ബർമിങ്ഹാമിൽ
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-08-17 13:20:00
Keywordsസോജി
Created Date2019-08-17 13:02:39