category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസീറോ മലബാര്‍ സഭാ സിനഡ് മൗണ്ട് സെന്റ് തോമസില്‍ ആരംഭിച്ചു
Contentകാക്കനാട്: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ 27ാമതു സിനഡിന്റെ രണ്ടാമത്തെ സെഷന്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിച്ചു. മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദീപം തെളിച്ച് സിനഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കാലവര്‍ഷകെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും പ്രാര്ത്ഥലനയോടെ അനുസ്മരിച്ചുകൊണ്ട് സാഹോദര്യത്തിലും കൂട്ടായ പരിശ്രമത്തിലും പ്രളയാനന്തര പുനരധിവാസ പ്രവര്ത്ത്നങ്ങളില്‍ എല്ലാ രൂപതകളുടെയും ഔദാര്യപൂര്‍വ്വകമായ സഹകരണം ഉണ്ടാകണമെന്ന് കര്‍ദ്ദിനാള്‍ ആഹ്വാനം ചെയ്തു. മരണമടഞ്ഞ സാത്‌ന രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ അബ്രാഹം ഡി. മറ്റം പിതാവിനെയും സീറോ മലബാര്‍ മേജര്‍ ആര്ക്കി എപ്പിസ്‌കോപ്പല്‍ ട്രിബ്യുണല്‍ പ്രസിഡന്റായി ശുശ്രൂഷ ചെയ്തു വരവേ നിര്യാതനായ റവ. ഡോ. ജോസ് ചിറമേലിനെയും മാര്‍ ആലഞ്ചേരി അനുസ്മരിച്ചു. സഭയിലെ ആനുകാലിക പ്രതിസന്ധി പരിഹരിക്കാന്‍ സിനഡഗംങ്ങള്‍ എല്ലാവരും ഒരേ മനസോടെ ചര്ച്ച കളില്‍ പങ്കെടുക്കണമെന്നും പ്രതിസന്ധികളുടെ പരിഹാരം ഈ സിനഡില്‍ തന്നെ ഉണ്ടാവാന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ ഫസ്റ്റ് കൗണ്സിലര്‍ മോണ്‍. മിത്യ ലെസ്‌കോവര്‍ സിനഡിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രളയ ദുരിതമനുഭവിക്കുന്നവരോടുള്ള ഫ്രാന്സിാസ് പാപ്പായുടെ അനുശോചനം മോണ്സിനഞ്ഞോര്‍ സിനഡിനെ അറിയിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചകളില്‍ എറണാകുളംഅങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങള്ക്ക് സിനഡില്‍ പ്രഥമ പരിഗണന നല്കാന്‍ തീരുമാനിച്ചു. അദിലബാദ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്റണി പ്രിന്‍സ് പാണങ്ങാടന്‍ പിതാവ് സിനഡിനു മുന്നോടിയായി പ്രാരംഭധ്യാനം നയിക്കുകയും മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ മെത്രാന്മാര്‍ ഒരുമിച്ചു ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു. മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സിനഡില്‍ സഭയിലെ 56 മെത്രാന്മാര്‍ പങ്കെടുക്കുന്നുണ്ട്. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനഡ് രണ്ടാഴ്ച നീണ്ടു നില്‍ക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-08-19 22:21:00
Keywordsസിനഡ
Created Date2019-08-19 22:03:01