category_id | Arts |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | 'അമ്മേ അമ്മേ എന്‍ സഭയാം അമ്മേ, നീ നിന്ദനമേല്‍ക്കുമ്പോള്‍': ഗാനം വൈറലാകുന്നു |
Content | കൊച്ചി: തിരുസഭ വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ 'അമ്മേ അമ്മേ എന്‍ സഭയാം അമ്മേ' എന്ന ഗാനം ജനമനസുകളെ കീഴടക്കുന്നു. തിരുസഭയാകുന്ന അമ്മക്കേറ്റ മുറിപ്പാടുകള്‍ കണ്ടു വേദനിക്കുന്നവര്‍ക്ക് തിരുസഭയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഒരു ഗാനം എന്ന ആമുഖത്തോടെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ ദൃശ്യം ഉള്‍പ്പെടുത്തികൊണ്ടുള്ള ഗാനം നൂറുകണക്കിനാളുകളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
റിജോ ആന്റണിയുടെ ആശയത്തില്‍ സ്പേസ് മീഡിയ പുറത്തിറക്കിയ ഗാനം ബിജു കറുകുറ്റി ആലപിച്ചിരിക്കുന്നു. ബാബു നീലന്‍ കറുകുറ്റി ഗാനവിഷ്ക്കാരവും ഈണവും നല്‍കി. ഡെന്‍സന്‍ റെക്കോര്‍ഡിംഗും ക്രിസ്റ്റോ ഓര്‍ക്കസ്ട്രേഷനും നിര്‍വ്വഹിച്ചിരിക്കുന്നു. ജോജി ഗ്രേയ്സനാണ് വീഡിയോ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഗാനം പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷത്തോളം ആയെങ്കിലും സമീപ നാളുകളിലാണ് ഗാനം പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=xlU6xx4n1-E&feature=youtu.be |
Second Video | |
facebook_link | |
News Date | 2019-08-25 07:38:00 |
Keywords | വൈറ |
Created Date | 2019-08-25 07:20:38 |