category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസാത്താൻ യാഥാർഥ്യമാണ്: സഭയുടെ പ്രബോധനം ആവര്‍ത്തിച്ച് ഭൂതോച്ചാടകർ
Contentറോം: സാത്താൻ യഥാർത്ഥത്തിലുള്ള ഒരു വ്യക്തി തന്നെയാണെന്നുളള പഠനം ക്രൈസ്തവ പ്രബോധനത്തിന്റെ ഒരു പ്രധാന ഭാഗമാണെന്ന് ഭൂതോച്ചാടകരുടെ അന്താരാഷ്ട്ര സംഘടന. സാത്താൻ എന്നതിനെ പ്രതീകം മാത്രമാണെന്ന വിധത്തില്‍ വ്യാഖ്യാനിച്ച ജസ്യൂട്ട് സഭയുടെ സുപ്പീരിയർ ജനറലായ ഫാ. അർതുറോ സോസയ്ക്കുളള മറുപടിയെന്നോണമാണ് ഭൂതോച്ചാടകരുടെ സംഘടന സംയുക്ത പത്രക്കുറിപ്പിറക്കിയത്. പ്രസ്തുത വിഷയത്തെ പറ്റിയുള്ള സഭയുടെ പ്രബോധനത്തെ കുറിച്ച് വ്യക്തത വരുത്താനാണ് തങ്ങൾ പത്രക്കുറിപ്പ് ഇറക്കിയതെന്നും ഭൂതോച്ചാടകർ വ്യക്തമാക്കി. ഇറ്റാലിയൻ മാസികയായ ടെംബിക്ക് നൽകിയ അഭിമുഖത്തിലാണ് സാത്താൻ എന്നത് വ്യക്തിയല്ലായെന്നും വ്യത്യസ്ത ഘടനകളിൽ തിന്മയുടെ പ്രതീകമാണെന്നുമുള്ള വിധത്തില്‍ ഫാ. അർതുറോ വ്യാഖ്യാനം നല്‍കിയത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ചിരിന്നു. വർഷങ്ങളായുള്ള സഭയുടെ പഠനങ്ങളും ഫ്രാൻസിസ് മാർപാപ്പയും, അതിനു മുൻപുണ്ടായിരുന്ന മാർപാപ്പമാരും സാത്താൻ ഒരു വ്യക്തിയാണെന്ന നിലയിൽ നടത്തിയ പ്രബോധനങ്ങളെയും ചൂണ്ടിക്കാട്ടി സാത്താൻ യാഥാർത്ഥ്യമാണെന്ന് കത്തോലിക്കർ നിർബന്ധമായും വിശ്വസിക്കണമെന്ന് ഭൂതോച്ചാടകർ കുറിപ്പില്‍ രേഖപ്പെടുത്തി. ഫാ. അർതുറോ സോസ നടത്തിയ പരാമർശം സഭയുടെ സാധാരണവും, അസാധാരണവുമായ ഔദ്യോഗിക പ്രബോധനങ്ങൾക്ക് ഏറെ പുറത്താണെന്നും അവർ കൂട്ടിച്ചേർത്തു. വൈദികർക്കു വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ അനുമതിയോടുകൂടി 2014ൽ ആരംഭിച്ചതാണ് ഭൂതോച്ചാടകരുടെ അന്താരാഷ്ട്ര സംഘടന. 2016ൽ മരണമടഞ്ഞ ലോക പ്രശസ്ത ഭൂതോച്ചാടകന്‍ ഫാ. ഗബ്രിയേൽ അമോർത്ത് സംഘടനയുടെ തുടക്കക്കാരിൽ ഒരാളായിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-08-27 14:24:00
Keywordsഭൂതോ, പിശാച
Created Date2019-08-27 09:34:58