category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 'ക്രൈസ്തവരോടുള്ള അവഗണനയും നീതി നിഷേധവും അതിരു കടക്കുന്നു'
Contentകോട്ടയം: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ക്രൈസ്തവരോടുള്ള അവഗണനയും നീതി നിഷേധവും അതിരുകടക്കുന്നുവെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍. പ്രഫ.ജോസഫ് മുണ്ടശേരിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പില്‍ പോലും 80 ശതമാനം മുസ്ലിം സമുദായത്തിനും 20 ശതമാനം ക്രൈസ്തവരുള്‍പ്പെടെ ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി നിശ്ചയിച്ച് ഉത്തരവിറക്കിയിരിക്കുന്നത് തിരുത്തപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ജനസംഖ്യാ ആനുപാതികമായി 59:41 രീതിയില്‍ ഈ സ്‌കോളര്‍ഷിപ്പുകള്‍ ക്രൈസ്തവര്‍ക്കും അവകാശമുണ്ട്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിനെ വകുപ്പുമന്ത്രിയുടെ സ്വകാര്യസ്വത്തുപോലെ കാണുന്നത് ജനാധിപത്യഭരണത്തിന് ഭൂഷണമല്ല. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യവും പങ്കാളിത്തവും ക്ഷേമ പദ്ധതികളില്‍ ഉറപ്പുവരുത്തണം. ന്യൂനപക്ഷ ക്ഷേമ മന്ത്രിയും ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനും പ്രധാനപ്പെട്ട അംഗങ്ങളും ഒരേ സമുദായത്തില്‍ നിന്നായിരിക്കുന്നത് ശരിയായ നടപടിയല്ല. കേരള ജനസംഖ്യയുടെ 18.38 ശതമാനം ക്രൈസ്തവരാണെന്നിരിക്കെ വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ നിന്നും വകുപ്പ് ഭരണപങ്കാളിത്തത്തില്‍ നിന്നും ക്രൈസ്തവരെ മനഃപൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നത് നീതികരിക്കാനാവില്ല. കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷപദ്ധതികളുടെ നടത്തിപ്പിലും പ്രാതിനിധ്യത്തിലും സംസ്ഥാനസര്‍ക്കാര്‍ െ്രെകസ്തവരോട് വലിയ വിവേചനമാണ് കാണിച്ചിരിക്കുന്നത്. വിവിധ െ്രെകസ്തവ സഭാവിഭാഗങ്ങള്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി സംഘടിച്ചു രംഗത്തുവരണം. ന്യൂനപക്ഷ സംരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്ന യുഡിഎഫും ഇതേ നയമാണു കഴിഞ്ഞ നാളുകളില്‍ സ്വീകരിച്ചത്. െ്രെകസ്തവരായ ജനപ്രതിനിധികള്‍ പോലും വോട്ടുബാങ്ക് മാത്രം ലക്ഷ്യമാക്കി അവസരവാദസമീപനങ്ങള്‍ സ്വീകരിക്കുന്നത് എതിര്‍ക്കപ്പെടണമെന്നും സംസ്ഥാന ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ജനസംഖ്യാനുപാതികമായി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കേണ്ട ഉത്തരവാദിത്വം ഭരണനേതൃത്വങ്ങള്‍ നിര്‍വഹിക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ സംസ്ഥാന സര്‍ക്കാരിന്റെ െ്രെകസ്തവ വിരുദ്ധ സമീപനത്തിനെതിരെ സംയുക്ത നീക്കത്തിനായി വിവിധ െ്രെകസ്തവ വിഭാഗങ്ങളിലെ നേതാക്കളുടെ സമ്മേളനം സെപ്തംബര്‍ 27ന് കോട്ടയത്ത് ചേരുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്സിഭല്‍ മൈനോരിറ്റി സ്റ്റഡി ടീം കണ്‍വീനര്‍ ജിന്‍സ് നല്ലേപ്പറന്പില്‍, മെംബര്‍ അമല്‍ സിറിയക് എന്നിവര്‍ അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-08-28 10:30:00
Keywordsന്യൂനപക്ഷ
Created Date2019-08-28 10:11:58