category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅലാബേർ 2019 നാളെ: പിതാക്കന്മാരുടെ സന്ദേശങ്ങളും വിശദ വിവരങ്ങളും
Contentബർമിങ്ഹാം : യേശുനാമത്തിൽ നവസുവിശേഷവത്ക്കരണത്തിന്റെ പുതുവസന്തം വിരിയിച്ചുകൊണ്ട് ഫാ.സോജി ഓലിക്കൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് യുകെ ഒരുക്കുന്ന " അലാബേർ 2019 " നാളെ ബർമിങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും. ഏറെ പുതുമകൾ നിറഞ്ഞ ആത്മാഭിഷേക ശുശ്രൂഷകളുമായി പരിശുദ്ധാത്മപ്രേരണയാൽ നയിക്കപ്പെടുന്ന അലാബേർ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് നടക്കുക. ബർമിങ്ഹാം അതിരൂപത ആർച്ച് ബിഷപ്പ് ബർണാഡ് ലോങ്‌ലി , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവർ അലാബേർ 2019 ലേക്ക് ഏവരെയും ക്ഷണിച്ചുകൊണ്ട് നൽകുന്ന സന്ദേശം കേൾക്കാം.

മാർ ജോസഫ് സ്രാമ്പിക്കൽ

. യേശുവിൽ വളരാനുള്ള അതിശക്തമായ ബോധ്യങ്ങളും മനോബലവും നേടുകവഴി പ്രലോഭനങ്ങളെ തോൽപ്പിക്കാൻ , പൈശാചിക ശക്തികളുടെ ലക്ഷ്യമായ യുവജനതയെ എന്നേക്കുമായി ഒരുക്കുന്ന ഈ നൂതന ശുശ്രൂഷയിലേക്കു 5 പൗണ്ടാണ് ഒരാൾക്ക് ടിക്കറ്റ് ചാർജ് . അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യൂത്ത് കോ ഓർഡിനേറ്ററും പ്രമുഖ ആത്മീയ വചന പ്രഘോഷകനുമായ ബ്രദർ ജോസ് കുര്യാക്കോസ് നാളത്തെ ശുശ്രൂഷയെപ്പറ്റി നൽകുന്ന സന്ദേശം.

വി.കുർബാനയ്ക്കു പുറമേ സെഹിയോൻ യുകെ യുടെ വിറ്റ്നസെസ്‌ ബാൻഡ് , പ്രത്യേക വർക് ഷോപ്പുകൾ , അനുഭവ സാക്ഷ്യങ്ങൾ തുടങ്ങിയവ അലാബേറിന്റെ ഭാഗമാകും.കുമ്പസാരിക്കാനും അവസരമുണ്ടായിരിക്കും. ഫുഡ് സ്റ്റാളുകളും കൺവെൻഷൻ സെന്ററിൽ പ്രവർത്തിക്കുന്നതാണ്. കാലഘട്ടത്തിന്റെ മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷികതലങ്ങൾക്കനുയോജ്യമായ ശുശ്രൂഷകളുമായി , വിവിധ ഭാഷാ ദേശക്കാർക്കിടയിൽ ശക്തമായ ദൈവികോപകരണമായി പ്രവർത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയും നാളെയുടെ പ്രതീക്ഷയായ യുവജനതയെ ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാൻ പ്രാപ്തമാക്കുന്ന ഏറെ അനുഗ്രഹദായകമായ ഈ ശുശ്രൂഷകളിലേക്ക് യേശുനാമത്തിൽ വീണ്ടും ക്ഷണിക്കുന്നു. >>>>>> ADDRESS: >>>>>> BETHEL CONVENTION CENTRE
BIRMINGHAM
B 70 7J W . >>>>>> .കൂടുതൽ വിവരങ്ങൾക്ക്‬. > ക്ലമൻസ് നീലങ്കാവിൽ ‭07949 499454‬
ടെന്നി ‭+44 7740 818172‬.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-08-30 10:04:00
Keywords ഫാ.സോജി
Created Date2019-08-30 11:36:21