category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'മാധ്യമങ്ങൾ സമര്‍പ്പിത ജീവിതത്തിന്റെ മഹനീയത മറക്കരുത്'
Contentകൊച്ചി: സമർപ്പിത ജിവിതം തെരഞ്ഞെടുത്ത ലക്ഷക്കണക്കിന് കത്തോലിക്ക സഭയിലെ സന്യാസിനിമാർ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെയും നന്‍മകളെയും മറച്ചുപിടിച്ചു ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉയർത്തിപ്പിടിച്ചു സന്യാസ സമൂഹത്തെ അവഹേളിക്കുവാൻ ശ്രമിക്കുന്നതു അപലപനീയമാണെന്ന് കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ്‌ സാബു ജോസ്. വ്രതങ്ങൾ സമർപ്പിത ജീവിതത്തിന്റെ അടിസ്ഥാനം ആണെന്നുള്ള അടിസ്ഥാന തത്വം എഴുത്തുകാരും പത്രങ്ങളും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലെ മാധ്യമങ്ങൾ നാടിന്റെ സ്വാതന്ത്രത്തിനും വളർച്ചയ്ക്കും മത സൗഹാർദ്ദത്തിനും വേണ്ടി പ്രവർത്തിച്ച പാരമ്പര്യം ഉണ്ട്. മനുഷ്യ മനസ്സുകളെ മൂല്യങ്ങളിൽ ഒരുമിപ്പിക്കാനാണ് മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടത്. ആശയങ്ങളുടെ മാലിന്യങ്ങൾ വാരിവിതറുവാൻ പക്വതയുള്ള പത്രാധിപന്മാരും പത്രപ്രവർത്തകരും ശ്രമിക്കാറില്ല. കേരളത്തിന്റെ വിദ്യാഭ്യാസ ആരോഗ്യ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ കാരുണ്യ മേഖലകളിലെല്ലാം മികച്ച സേവനം കാഴ്ചവെച്ച ക്രിസ്തവരെ മനപ്പൂർവം അവഹേളിക്കുവാനുള്ള നീക്കങ്ങൾ വിഷമങ്ങൾ സൃഷ്ടിക്കുന്നു. രഹസ്യമായി നിലപാടുകൾ എടുത്തവർ ഇപ്പോൾ അതിന്റെ എല്ലാ പരിധികളും ലംഘിക്കുന്നതായി കാണുന്നു. സന്യാസത്തിനും ആശ്രമജീവിതത്തിനും വലിയ പ്രാധാന്യം നൽകുന്ന സംസ്കാരമാണ് ഭാരതത്തിനുള്ളത്. കേരളത്തിലും അതിന് നല്ല വേരുകൾ ഉണ്ട്. സമർപ്പിത ജിവിതം തെരഞ്ഞെടുത്ത ലക്ഷക്കണക്കിന് സന്യാസിനിമാർ കത്തോലിക്ക സഭയിലുണ്ട്. അവരുടെ മികച്ച സേവനം വിദ്യാഭ്യാസ ആരോഗ്യ കാരുണ്യ രംഗങ്ങളിൽ കേരള ജനത അനുഭവിക്കുണ്ട്. എന്നിട്ടും ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉയർത്തിപ്പിടിച്ചു ഒരു സമൂഹത്തെ അവഹേളിക്കുവാൻ ശ്രമിക്കുന്നതിൽ ഏറെ വേദനിക്കുന്നു, ശക്തമായി പ്രതിഷേധിക്കുന്നു. ആശ്രമ ജീവിതത്തിന്റെ അന്തസ്സ് സമൂഹം ആദരവോടെ കാണുന്നു. എന്നാൽ വേറിട്ട്‌ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ സ്വതന്ത്രമായി ചിന്തിക്കുന്നവരായി കാണാതെ, ആശ്രമജീവിതത്തിന്റെ അദ്ധ്യാത്മികതയെ നശിപ്പിക്കുന്ന പ്രവണത പുലർത്തരുത്. വ്രതങ്ങൾ സമർപ്പിത ജീവിതത്തിന്റെ അടിസ്ഥാനം ആണെന്നുള്ള അടിസ്ഥാന തത്വം എഴുത്തുകാരും പത്രങ്ങളും മറക്കരുത്. ദാരിദ്രം, അനുസരണം, എന്നിവയെല്ലാം സമർപ്പിത ജീവിതത്തിന്റെ ഭാഗമാണെന്നു അറിയാത്തവർ അത് മനസ്സിലാക്കുവാൻ ശ്രമിക്കണം. സമർപ്പിത ജിവിതം ഒറ്റയ്ക്കല്ല ഒരുമിച്ചാണ്. അത് ദൈവത്തിനും സമൂഹത്തിനുവേണ്ടിയും ആണ്‌. മാധ്യമങ്ങൾ അതിന്റെ മഹനീയ ദൗത്യം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-09-04 12:23:00
Keywordsകെ‌സി‌ബി‌സി
Created Date2019-09-04 12:04:38