category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്കു ദേശീയ അവാര്‍ഡ്
Contentകോട്ടയം: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഏര്‍പ്പെടുത്തിയ ദേശീയതല പുരസ്‌കാരത്തിന് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി അര്‍ഹമായി.: കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ ലില്ലിയാനെ ഫൗണ്ടേഷനുമായി സഹകരിച്ചു നല്‍കുന്ന അവാര്‍ഡാണ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കരസ്ഥമാക്കിയിരിക്കുന്നത്. രണ്ടു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം സെക്കന്തരാബാദില്‍ സംഘടിപ്പിച്ച അവാര്‍ഡ്ദാനചടങ്ങില്‍ കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ലില്ലിയാനെ ഫൗണ്ടേഷന്‍ ഡയറക്ടര്‍ സ്റ്റീവന്‍ ബര്‍ഡനീസില്‍ നി‍ന്ന് ഏറ്റുവാങ്ങി. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ 1997 മുതല്‍ നടപ്പിലാക്കിവരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള ശാസ്ത്രീയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡ്.ചായി പ്രസിഡന്റ് സിസ്റ്റര്‍ ഡോ. വിക്ടോറിയ നരിസേട്ടി ജെഎംജെ, സെക്രട്ടറി ഫാ. ജോര്‍ജ് കണ്ണന്താനം, ഡയറക്ടറല്‍ ജനറല്‍ റവ. ഡോ. മാത്യു അബ്രാഹം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-09-06 06:35:00
Keywordsകോട്ടയ
Created Date2019-09-06 06:16:40