category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ പേരില്‍ വ്യാജ പ്രചരണം
Contentപാലക്കാട്: അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ പേരില്‍ നവമാധ്യമങ്ങളില്‍ വ്യാജ പ്രചരണം. ഓണാഘോഷത്തെക്കുറിച്ചും, തിരുവചനാടിസ്ഥാനത്തിലുള്ള, വേദപാരംഗതരുടെ നിഗമന പ്രകാരമുള്ള അന്തിക്രിസ്തുവിന്റെ ലക്ഷണങ്ങൾ എന്ന വിഷയത്തെക്കുറിച്ചും, ഫാ. സേവ്യർഖാൻ വട്ടായില്‍ എഴുതിയത് എന്ന പേരിൽ പ്രചരിക്കുന്ന ലേഖനം വ്യാജമാണെന്ന് ധ്യാനകേന്ദ്ര നേതൃത്വം വ്യക്തമാക്കി. അച്ചന്റെ പേരില്‍ പ്രചരിക്കുന്ന കുറിപ്പ് വിശ്വാസികളുടെ മനസ്സിൽ തെറ്റിദ്ധാരണ ഉളവാക്കുന്നതിനായി ചില കുബുദ്ധികൾ മന:പ്പൂർവ്വം ചെയ്ത പ്രവൃത്തിയാണെന്നും ഇപ്രകാരം ഒരു ലേഖനം അദ്ദേഹം എഴുതിയിട്ടില്ലായെന്നും ഇത്തരത്തില്‍ തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ പേരിൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും സെഹിയോൻ മിനിസ്ട്രീസ് അഡ്മിനിസ്ട്രേറ്റർ റെജി അറയ്ക്കൽ പ്രസ്താവനയില്‍ കുറിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-09-07 08:22:00
Keywordsവ്യാജ
Created Date2019-09-07 08:03:39