category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഓണനാളുകളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തണം: കെസിബിസി മദ്യവിരുദ്ധ സമിതി
Contentകൊല്ലം: ഓണാഘോഷ നാളുകളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റി ആവശ്യപ്പെട്ടു. തിരുവോണത്തിന് സര്‍ക്കാരിന്റെ ചില്ലറ മദ്യവില്പ്പനശാലകള്‍ക്ക് മാത്രം അവധി പ്രഖ്യാപിച്ച് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുവാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണ്. കഴിഞ്ഞ വര്‍ഷം പരീക്ഷിച്ച് വിജയിച്ച ഗൂഢതന്ത്രവുമായി സര്‍ക്കാര്‍ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരത്തിലുള്ള തീരുമാനത്തിലൂടെ കഴിഞ്ഞ ഓണത്തിന് ബാറുടമകള്‍ക്ക് ലഭിച്ചത് അറുപതു കോടിയിലേറെ രൂപയാണ്. അബ്കാരികള്‍ക്ക് കോടികണക്കിന് രൂപയുടെ നേട്ടം ഉണ്ടാക്കുവാന്‍ വേണ്ട ി മദ്യലോപി ഭരണഅവിശുദ്ധ കൂട്ടുകെട്ടിന്റെ ഗൂഢാലോചനയാണ് ഈ തീരുമാനത്തിന്റെ പിന്നിലെന്ന് യോഗം ആരോപിച്ചു. ബീവറേജസ് കോര്‍പ്പറേഷനേക്കാള്‍ മൂന്നിരട്ടി വിലയ്ക്കാണ് ബാറുകളില്‍ മദ്യം വില്‍ക്കുന്നത് എന്നതുകൊണ്ട ് കോടികള്‍ ലാഭം കൊയ്യാന്‍ മനഃപൂര്‍വം സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയുകയും സന്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വികലമായ മദ്യനയം മൂലം സംസ്ഥാനത്ത് സ്പിരിറ്റ് കള്ളക്കടത്ത് വ്യാജമദ്യവില്പ്പനയും മയക്കുമരുന്നിന്റെ ലഭ്യതയും വര്‍ധിച്ചിരിക്കുന്നു. ഓണാഘോഷം ലക്ഷ്യമാക്കി വ്യാപകമായിരിക്കുന്ന ഈ വിപത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. രൂപതാ ഡയറക്ടര്‍ ഫാ. റ്റി.ജെ. ആന്റണി അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി യോഹന്നാന്‍ ആന്റണി, രൂപതാ ഭാരവാഹികളായ തോപ്പില്‍ ജി. വിന്‍സെന്റ്, കെ.ജി. തോമസ്, എ.ജെ. ഡിക്രൂസ്, എം.എഫ്. ബര്‍ഗ്ലിന്‍, ഇഗ്‌നേഷ്യസ് സെറാഫിന്‍, ബിനു മൂതാക്കര, എസ്. സ്റ്റീഫന്‍, ബി. സെബാസ്റ്റ്യന്‍, ആന്റണി ലിയോണ്‍, ജ്വോഷ്വാ വാടി, മാനുവല്‍, രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-09-09 08:45:00
Keywordsകെ‌സി‌ബി‌സി
Created Date2019-09-09 09:21:25