category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'മാതാപിതാക്കൾ സമൂഹത്തിന്റെ സമ്പത്ത്'
Contentതൃശൂർ. പ്രപഞ്ചത്തിന്റെ സൃഷ്ട്ടാവായ ദൈവത്തിന്റെ സൃഷ്‌ടികർമ്മത്തിൽ കുഞ്ഞുങ്ങളെ സ്വീകരിക്കുന്ന മാതാപിതാക്കൾ സഹ കാർമ്മികരായി മാറുന്നുവെന്ന് കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ്‌ സാബു ജോസ്. വ്യവസ്ഥാപിത വിവാഹം നടത്തുകയും, തുടർന്നു ദൈവം നൽകുന്ന കുഞ്ഞുങ്ങളെ സ്വീകരിച്ചു വളർത്തുകയും ചെയ്യുന്നവർ തികഞ്ഞ രാജ്യസ്നേഹികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂർ അതിരൂപതയിലെ വിശുദ്ധ ജോൺ പോൾ പ്രോലൈഫ് മൂവേമെന്റ് സംഘടിപ്പിച്ച "ഏലീശ്വാ മീറ്റ്" 2019 എന്ന പേരിലുള്ള ഗര്ഭിണികളുടേയും അവരുടെ ജീവിത പങ്കാളികളുടേയും പഠന ബോധവത്കരണ സംഗമം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അനേകർ വിവാഹം വേണ്ട, കുഞ്ഞുങ്ങൾ വേണ്ട എന്ന് വേണ്ടതുപോലെ കുടുംബ സംവിധാനങ്ങളെക്കുറിച്ചു മനസ്സിലാക്കാതെ മാറി നിൽക്കുമ്പോൾ വിവാഹത്തിലൂടെ കുടുംബത്തിന് അടിസ്ഥാനം സ്ഥാപിക്കുന്നവർ സഭയ്ക്കും സമൂഹത്തിനും അനുഗ്രഹമാണെന്നും അദ്ദേഹം വിശദീകരിച്ചു. അമ്മ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുമ്പോൾ പിതാവ് ഹൃദയത്തിൽ സ്വീകരിക്കുന്നുവെന്നും സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പസ്തലേറ്റ് സെക്രട്ടറികൂടിയായ സാബു ജോസ് വ്യക്തമാക്കി. തൃശൂർ അതിരൂപതാ ഡയറക്ടർ ഫാ. ഡെന്നി താന്നിക്കൽ അധ്യക്ഷത വഹിച്ചു. കെസിബിസി പ്രോലൈഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജെയിംസ് ആഴ്ച്ചങ്ങാടൻ, സെക്രട്ടറി വർഗീസ്‌ പി എൽ, ജോർജ് മാസ്റ്റർ പ്രസംഗിച്ചു. ഡോ ടോണി, നവോമി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിശുദ്ധകുർബാനയും ആരാധനയും ഉണ്ടായിരുന്നു. അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഗർഭിണികളും അവരുടെ ജീവിത പങ്കാളികളും ഏലീശ്വാ മീറ്റില്‍ പങ്കെടുക്കാന്‍ എത്തിയിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-09-10 13:29:00
Keywordsപ്രോലൈ
Created Date2019-09-10 13:11:33