category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജീവിതത്തിലെ ഏറ്റവും പ്രധാന ഭാഗം ക്രിസ്തുവിലുള്ള വിശ്വാസം: മാൻ v/s വൈൽഡ് അവതാരകൻ
Contentകാലിഫോര്‍ണിയ: തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ക്രിസ്തുവിലുള്ള വിശ്വാസമാണെന്ന്‍ സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഡിസ്കവറി ചാനലിലെ പ്രശസ്തമായ 'മാൻ വേഴ്സസ് വൈൽഡ്' പ്രോഗ്രാം അവതാരകൻ ബിയർ ഗ്രിൽസ്. 'സോൾ ഫ്യുവൽ' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന തന്റെ പുതിയ പുസ്തകം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ക്രിസ്തുവിലുള്ള വിശ്വാസത്തെ പറ്റിയാണ് പ്രതിപാദിക്കുന്നതെന്ന് ഫോക്സ് ന്യൂസ് മാധ്യമവുമായി നടത്തിയ അഭിമുഖത്തിൽ ബിയർ ഗ്രിൽസ് പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാൻ തനിക്ക് സഹായകമായ കാര്യങ്ങളെപ്പറ്റി താൻ എഴുതി വയ്ക്കാറുണ്ടായിരുന്നുവെന്നും അവയെല്ലാം ക്രിസ്തുവിന്റെ പഠനങ്ങളിൽ വേരുകളുള്ളവയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിയഞ്ചു വയസ്സായിരുന്ന സമയത്താണ് അദ്ദേഹത്തിന് പിതാവിനെ നഷ്ടപ്പെടുന്നത്. തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ സംഭവമെന്ന് പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. യേശുവിലുള്ള വിശ്വാസമാണ് അതിനെ അതിജീവിക്കാൻ ശക്തി നൽകിയതെന്ന്‍ അദ്ദേഹം സാക്ഷ്യപ്പെടുത്തി. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ ശക്തമായി നേരിടാനും ജീവിതത്തിൽ സമാധാനം കണ്ടെത്താനും വിവിധ മാർഗങ്ങൾ അദ്ദേഹം പുതിയ പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. പുസ്തകത്തോടൊപ്പം ബിയർ ഗ്രിൽസിന്റെ ഒരു ശബ്ദ വിവരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ നരേന്ദ്ര മോദിയുമായി നടത്തിയ പ്രോഗ്രാമിന്റെ ആരംഭത്തില്‍ പ്രാര്‍ത്ഥനയോടെയാണ് ബിയർ ഗ്രിൽസ് പ്രോഗ്രാം ആരംഭിച്ചത്. ഇത് നവ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-09-11 17:42:00
Keywordsഹോളിവു, നടന്‍
Created Date2019-09-11 17:26:55