Content | മൂശയില്‍ വെള്ളിയും ഉലയില്‍ സ്വര്‍ണവും ശോധന ചെയ്യപ്പെടുന്നു; ഹൃദയങ്ങളെ പരിശോധിക്കുന്നത് കര്‍ത്താവാണ്" (സുഭാഷിതങ്ങള്‍ 17:3).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-8}#
“ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ എന്തൊക്കെയാണ് സഹിക്കുന്നതെന്ന്‍ നീ എന്നോട് ചോദിക്കുന്നു; എന്നാല്‍, എന്തൊക്കെയാണ് അവര്‍ സഹിക്കാത്തത് എന്ന് നീ എന്നോട് ചോദിച്ചിരുന്നുവെങ്കില്‍ ഉത്തരം എളുപ്പമായിരുന്നേനെ”.
(ഫ്രഞ്ച് സുവിശേഷകനായ ഫാദര്‍ ലൂയിസ് ബൗര്‍ദാലൌ, S.J).
#{red->n->n->വിചിന്തനം:}#
ദൈവ ദാസനായ ഫാദര്‍ ജോണ്‍ ഹാര്‍ഡണ്‍ S.J. നമ്മോടു പങ്ക് വെക്കുന്നു: "സന്തോഷത്തോടെയുള്ള ചെറിയ സഹനങ്ങള്‍ പോലും ദൈവത്തിന്റെ ദൃഷ്ടിയില്‍ അമൂല്യമാണ്. നാം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി സഹനങ്ങള്‍ അനുഭവിക്കുമ്പോള്‍ അത് വളരെയേറെ മൂല്യമുള്ള ഒരു സമ്മാനമായി മാറുന്നു".
പരസ്പരമുള്ള സ്നേഹം, മനുഷ്യവംശത്തിന്റെ ഉള്ളില്‍ കടന്ന് കൂടിയിരിക്കുന്ന പാപത്തിനു പരിഹാരം കാണുവാന്‍ കാരണമാകുന്നു. പാപം ചെയ്തവരെ സ്നേഹിക്കുവാനും സഹനത്തിന്റേതായ കടബാധ്യതയില്‍ നിന്നും അവര്‍ക്ക് ആശ്വാസം നല്‍കുവാനും യേശു ആഗ്രഹിക്കുന്നു. പാപികള്‍ മൂലം, ദൈവത്തിനു നഷ്ടപ്പെട്ട സന്തോഷം തിരികെ നല്‍കുവാനും സ്നേഹം ആവശ്യപ്പെടുന്നു.”
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }} |