Content | "എന്നാല്‍, അറിയാതെയാണ് ഒരുവന്‍ ശിക്ഷാര്‍ഹമായ തെറ്റു ചെയ്തതെങ്കില്‍, അവന്‍ ലഘുവായേ പ്രഹരിക്കപ്പെടുകയുള്ളൂ. അധികം ലഭിച്ചവനില്‍നിന്ന് അധികം ആവശ്യപ്പെടും; അധികം ഏല്‍പിക്കപ്പെട്ടവനോട് അധികംചോദിക്കും" (ലൂക്കാ 12:48).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-9}#
"സ്വര്‍ഗീയ സന്നിധിയിലേക്ക് എത്താന്‍ വേണ്ടി പവിത്രീകരിക്കപ്പെടേണ്ടിയിരിക്കുന്ന ആത്മാക്കള്‍ക്ക് ശുദ്ധീകരണസ്ഥലമായിരിക്കും ലഭിക്കുക. ദൈവം, പ്രത്യേകമായി വരദാനങ്ങള്‍ കൊണ്ട് സംമ്പുഷ്ട്ടമാക്കിയ ആത്മാക്കളില്‍ നിന്ന്‍ പരിപൂര്‍ണ്ണമായ സഹകരണം യേശു ആവശ്യപ്പെടുന്നു".
(ഇറ്റാലിയന്‍ പുരോഹിതനും ഡോട്ടേഴ്സ് ഓഫ് സെന്റ് പോള്‍, സൊസൈറ്റി ഓഫ് സെന്റ് പോള്‍ എന്നിവയുടെ സ്ഥാപകനും ഗ്രന്ഥ രചയിതാവുമായ വാഴ്ത്തപ്പെട്ട ജെയിംസ് അല്‍ബേരിയോനുടെ വാക്കുകള്‍)
#{red->n->n->വിചിന്തനം:}#
പ്രാര്‍ത്ഥന ലഭിക്കാതെ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ആത്മാക്കള്‍ പുരോഹിതരും, വിശുദ്ധരുമാണ്. അവരുടെ മോചനത്തിനായി ഏഴ് സ്വര്‍ഗ്ഗസ്ഥനായ പിതാവും നന്മ നിറഞ്ഞ മറിയവും ത്രീത്വസ്തുതിയും ചൊല്ലി കാഴ്ച വെക്കുക.
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q } |