category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading പുനരൈക്യ വാര്‍ഷിക സഭാസംഗമത്തിനും ബഥനി ആശ്രമ ശതാബ്ദി ആഘോഷത്തിനും ആരംഭം
Contentകോട്ടയം: മലങ്കര സുറിയാനി കത്തോലിക്ക സഭ 89ാമതു പുനരൈക്യവാര്‍ഷിക സഭാസംഗമത്തിനും ബഥനി ആശ്രമ ശതാബ്ദി ആഘോഷത്തിനും തുടക്കമായി. വിവിധ ഭദ്രാസനങ്ങളില്‍നിന്നുള്ള ഛായാചിത്ര ദീപശിഖ പതാക പ്രയാണങ്ങള്‍ ഇന്നലെ വൈകുന്നേരം അഞ്ചിനു കോട്ടയം ബഥനി ആശ്രമം ജനറലേറ്റില്‍ സംഗമിച്ചു. തുടര്‍ന്നു ഘോഷയാത്രയായി എത്തിയ ഛായാചിത്ര, ദീപശിഖ പ്രയാണങ്ങള്‍ക്കു സമ്മേളന വേദിയായ കളത്തിപ്പടി ഗിരിദീപം കാന്പസിലെ മാര്‍ ഈവാനിയോസ് നഗറില്‍ സ്വീകരണം നല്‍കി. ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്, ഏബ്രഹാം മാര്‍ യൂലിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, മോണ്‍. ചെറിയാന്‍ താഴമണ്‍, ഫാ. ജോസ് കുരുവിള പീടികയില്‍ ഒഐസി, ഫാ. സെബാസ്റ്റ്യന്‍ കിഴക്കേതില്‍, ഫാ. ജോണ്‍ അരീക്കല്‍, മദര്‍ ജനറല്‍ സിസ്റ്റര്‍ ലിറ്റില്‍ ഫ്‌ളവര്‍ എസ്‌ഐസി, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, എജി പറപ്പാട്ട്, ഷാജി മാത്യു, ടിനു കുര്യാക്കോസ്, വി.പി. മത്തായി, ഹണി വരിക്കപ്ലാംമൂട്ടില്‍, അജിത്ത് പുന്നൂസ് എന്നിവര്‍ ചേര്‍ന്നാണു സ്വീകരിച്ചത്. തിരുവനന്തപുരം മേജര്‍ അതിരൂപതയില്‍ നിന്നും മാവേലിക്കര, പത്തനംതിട്ട രൂപതകളില്‍നിന്നുമുള്ള ഛായാചിത്രങ്ങളും തിരുവല്ല അതിരൂപതയില്‍നിന്നുള്ള ദീപശിഖയും മാര്‍ത്താണ്ഡം, ഗുഡ്ഗാവ് രൂപതകളില്‍നിന്നും പൂനകഡ്കി എക്‌സാര്‍ക്കേറ്റില്‍നിന്നുമുള്ള പതാക പ്രയാണങ്ങളും മൂവാറ്റുപുഴ, പാറശാല, ബത്തേരി രൂപതകളില്‍നിന്നുള്ള സഭാ അസംബ്ലിയുടെയും ബഥനി ശതാബ്ദിയുടെയും സംഘടനകളുടെയും ലോഗോയും സമ്മേളന നഗറില്‍ മെത്രാപ്പോലീത്താമാര്‍ ഏറ്റുവാങ്ങി. മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ എല്ലാ ഭദ്രാസനങ്ങളില്‍നിന്നുമുള്ള എംസിവൈഎം, എംസിഎ ഭാരവാഹികള്‍, വൈദികര്‍, സമര്‍പ്പിതര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഇന്നു രാവിലെ 7.30ന് തോമസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. തോമസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത വചന സന്ദേശം നല്‍കും. 8.30ന് സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത എക്‌സിബിഷന്‍ ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, യൂഹന്നോന്‍ മാര്‍ തെയോഡോഷ്യസ് മെത്രാപ്പോലീത്ത, തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത എന്നിവരുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍. 9.15ന് അല്മായ സംഘടനയായ എംസിഎ അന്താരാഷ്ട്ര സമ്മേളനം മലങ്കര സുറിയാനി സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവാ ഉദ്ഘാടനം ചെയ്യും. എംസിഎ പ്രസിഡന്റ് വി.പി. മത്തായി അധ്യക്ഷതവഹിക്കും. തോമസ് ചാഴികാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും. റിട്ട. ഡിജിപി ജേക്കബ് പുന്നൂസ് ക്ലാസ് നയിക്കും. എംസിവൈഎം സംഗമം സതേണ്‍ റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ പേഴ്‌സണല്‍ ഓഫീസര്‍ എം.പി. ലിപിന്‍രാജ് ഉദ്ഘാടനം ചെയ്യും. എംസിവൈഎം പ്രസിഡന്റ് ടിനു കുര്യാക്കോസ് അധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യസന്ദേശം നല്‍കും. വിന്‍സന്റ് മാര്‍ പൗലോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. മാര്‍ തോമസ് തറയില്‍ ക്ലാസ് നയിക്കും. 5.30 മുതല്‍ സുവിശേഷ സന്ധ്യ. സമാപന ദിവസമായ 20ന് രാവിലെ എട്ടിന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ മെത്രാപ്പോലീത്തമാരും വൈദികരും ചേര്‍ന്നു സമൂഹബലി അര്‍പ്പിക്കും. കാഞ്ഞിരപ്പള്ളി സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ വചനസന്ദേശം നല്‍കും. തുടര്‍ന്നു ചേരുന്ന സമ്മേളനം ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവാ അധ്യക്ഷത വഹിക്കും. കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. ഫാ. ജോസ് കുരുവിള പീടികയില്‍, എസ്ഐസി മദര്‍ ജനറല്‍ ലിറ്റില്‍ ഫ്‌ളവര്‍, ഡിഎം മദര്‍ ജനറല്‍ ജയില്‍സ്, ശോശാമ്മ തോമസ് പാലനില്‍ക്കുന്നതില്‍, റവ.ഡോ. റെജി മനയ്ക്കലേട്ട് എന്നിവര്‍ പ്രസംഗിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-09-19 08:55:00
Keywordsമലങ്കര
Created Date2019-09-19 08:41:32