category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വരദാന ഫലങ്ങൾ വളർത്താൻ സെഹിയോനിൽ ഡോ.ജോൺ ഡി നയിക്കുന്ന മലയാളം 'മിനിസ്റ്റേഴ്‌സ് റിട്രീറ്റ്' നവംബർ 15 മുതൽ
Contentബർമിങ്ഹാം: കത്തോലിക്കാ നവസുവിശേഷവത്ക്കരണരംഗത്തെ വിവിധങ്ങളായ മിനിസ്‌ട്രികളിലോ , ഏതെങ്കിലും തരത്തിൽ ആത്മീയ ശുശ്രൂഷാരംഗത്ത് പ്രവർത്തിക്കുകയോ ചെയ്യുന്നവർക്കായി മിനിസ്റ്റേഴ്‌സ് റിട്രീറ്റ് മലയാളത്തിൽ നവംമ്പർ 15,16,17 തീയതികളിൽ പ്രശസ്ത വചനപ്രഘോഷകനും വിടുതൽ ശുശ്രൂഷകനുമായ ബ്രദർ ഡോ.ജോൺ ഡി യുടെ നേതൃത്വത്തിൽ സെഹിയോനിൽ നടക്കും. കുട്ടികൾക്കായി പ്രത്യേക ക്ലാസ്സുകൾ ഉണ്ടായിരിക്കും. ലോകത്തിലെ വിവിധരാജ്യങ്ങളിൽ വിവിധ മേഖലകളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന സെഹിയോൻ ‌ മിനിസ്ട്രീസിന്റെ നേതൃത്വത്തിലാണ് ഈ ധ്യാനം നടത്തപ്പെടുന്നത്. അനേകരുടെ ജീവിതത്തെ കത്തോലിക്കാ വിശ്വാസത്തിലേക്കും നവീകരണത്തിലേക്കും അതിലൂടെ പ്രേഷിത ശുശ്രൂഷാതലങ്ങളിലേക്കും വഴിതിരിച്ചുവിടാനും ഓരോരുത്തരുടെയും വ്യത്യസ്‌തങ്ങളായ ജീവിതസാഹചര്യങ്ങളിൽ യഥാർത്ഥ ക്രിസ്തുശിഷ്യരായി എങ്ങനെ മാറണമെന്നും ലോകത്തിന്‌ കാണിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഡോ.ജോൺ ഡി നയിക്കുന്ന ഈ ധ്യാനത്തിൽ ആത്മീയ ശുശ്രൂഷാരംഗത്ത് പ്രവർത്തിച്ചുകൊണ്ട് നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നവർക്ക്‌ പങ്കെടുക്കാം. പ്രവേശനം സൗജന്യം. കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകളും നടത്തപ്പെടുന്നതാണ്.സമയം 15 ന് വെള്ളി വൈകിട്ട് 6 മുതൽ 19 വരെ .16 ന് ശനിയാഴ്ച്ച രാവിലെ 10 മുതൽ വൈകിട്ട് 6വരെ , 17 ന് ഞായർ രാവിലെ 11 .30 മുതൽ വൈകിട്ട് 6. 30 വരെ. ധ്യാനത്തിലേക്ക് www.sehion.org എന്ന വെബ്സൈറ്റിൽ പ്രത്യേകം റെജിസ്ട്രേഷൻ ആവശ്യമാണ്. സെഹിയോൻ ടീം മുഴുവൻ ശുശ്രൂഷകരെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു. >> #{red->none->b->ADDRESS: ‍}# ST.JERRARD CATHOLIC CHURCH <br> CASTLE VALE <br> BIRMINGHAM <br>B35 6JT. >> #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്: ‍}# അനി ജോൺ ‭07958 745246‬.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-09-19 10:12:00
Keywordsബാബു
Created Date2019-09-19 09:52:35