category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅസാധാരണ മിഷ്ണറി മാസത്തിനായി ക്രൈസ്തവ ലോകം: ഉദ്ഘാടനം ഒക്ടോബര്‍ 1ന്
Contentവത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയില്‍ പ്രേഷിത മേഖലയിലെ ആവേശം ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായുള്ള അസാധാരണ മിഷ്ണറി മാസത്തിന്റെ ഉദ്ഘാടനത്തിനായി ലോകമെമ്പാടും ഒരുക്കങ്ങള്‍. ഒക്ടോബര്‍ 1 ചൊവ്വാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വെച്ച് ഇറ്റാലിയന്‍ സമയം വൈകിട്ട് 5.15­ന് ആരംഭിക്കുന്ന ചടങ്ങില്‍വെച്ചാണ് ഫ്രാന്‍സിസ് പാപ്പ അസാധാരണ മിഷ്ണറി മാസത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. കോംബോണി മിഷ്ണറീസ്, സവേരിയന്‍സ്, മിഷ്ണറീസ് ഓഫ് ദി കോണ്‍സോലാറ്റാ, പി.ഐ.എം.ഇ, മിഷ്ണറീസ് ഓഫ് ദി ഇമ്മാക്കുലേറ്റ് തുടങ്ങി ഇറ്റലിയിലെ എട്ടോളം മിഷ്ണറി സ്ഥാപനങ്ങള്‍ തയ്യാറാക്കിയ പ്രാര്‍ത്ഥനകളും സാക്ഷ്യങ്ങളുമായി ആരംഭിക്കുന്ന ചടങ്ങിന്റെ അവസാനം പാപ്പ പ്രേഷിതര്‍ക്ക് കുരിശുരൂപം കൈമാറും. വത്തിക്കാന്‍ സുവിശേഷക തിരുസംഘത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 7 വൈകിട്ട് 3 മണിക്ക് സാന്താ മരിയ മാഗ്ഗിയോറെ ബസലിക്കയില്‍ വെച്ച് നടക്കുന്ന ജപമാലയാണ് പ്രത്യേക പ്രേഷിത മാസത്തിന്റെ ഭാഗമായുള്ള മറ്റൊരു പരിപാടി. പ്രേഷിത മാസത്തോടനുബന്ധിച്ച് ‘ലോക മിഷന്‍ സണ്‍ഡേ’യുടെ ഭാഗമായി ഒക്ടോബര്‍ 20 ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ വെച്ച് പ്രത്യേക ബലിയര്‍പ്പണവും നടക്കും. ആമസോണ്‍ മേഖലയിലെ മെത്രാന്‍മാര്‍ക്കായുള്ള പ്രത്യേക സിനഡില്‍ പങ്കെടുക്കുന്നവരും കുര്‍ബാനയില്‍ സംബന്ധിക്കും. പ്രേഷിത മേഖലയെ നിയോഗം വെച്ചുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ഒക്ടോബറില്‍ ഉണ്ടായിരിക്കും. സാക്ഷ്യങ്ങളും, വിചിന്തനങ്ങളുമായി പുത്തന്‍ ഉണര്‍വോടെയുള്ള പ്രാര്‍ത്ഥനാ യാത്രയിലൂടെ സാര്‍വത്രിക സഭയെ നയിക്കുക എന്നതാണ് മാര്‍പാപ്പ പ്രഖ്യാപിച്ച അസാധാരണ പ്രേഷിത മാസത്തിന്റെ ലക്ഷ്യം. ആഴമായ പ്രേഷിത മനോഭാവത്തോടെ പ്രത്യേക പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ നടത്തുവാന്‍ ഓരോ പ്രാദേശിക ഇടവകകളെയും ഒക്ടോബറില്‍ പാപ്പ ക്ഷണിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ മാധ്യസ്ഥ ഉണ്ണീശോയുടെ വിശുദ്ധ തെരേസയുടെ തിരുനാള്‍ ദിനമാണ് പ്രത്യേക പ്രേഷിത മാസത്തിന്റെ ആരംഭ ദിനമായി പരിഗണിച്ചുവരുന്നത്. റോമിലെ തീര്‍ത്ഥാടകരാകുവാനല്ല മറിച്ച് സ്വന്തം ഭവനത്തില്‍ നിന്നും തുടങ്ങി ഭൂമിയുടെ മുക്കിലും, മൂലയിലും സുവിശേഷത്തിന്റെ ആനന്ദം പകരുവാന്‍ വിളിക്കപ്പെട്ടിരിക്കുന്ന തീര്‍ത്ഥാടകരാണ് നാമെന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നതാണ് പ്രത്യേക പ്രേഷിത മാസമെന്ന്‍ പാപ്പ നേരത്തെ പ്രസ്താവിച്ചിരിന്നു. അസാധാരണ പ്രേഷിത മാസത്തിന്റെ കൌണ്ട് ഡൌണും സന്ദേശവും വീഡിയോകളും ഉള്‍കൊള്ളിച്ചുക്കൊണ്ട് വത്തിക്കാന്‍ www.october2019.va എന്ന പ്രത്യേക വെബ്സൈറ്റും ഒരുക്കിയിട്ടുണ്ട്. </p> <blockquote class="embedly-card"><h4><a href="http://www.october2019.va/en.html">Extraordinary Missionary Month October 2019</a></h4><p>The Holy Father's message for the 93rd World Mission Day is online, which will be celebrated as part of the Extraordinary Missionary Month October 2019 with the theme "Baptized and Sent: the Church of Christ on Mission in the World."</p></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//cdn.embedly.com/widgets/platform.js" charset="UTF-8"></script> <p>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-09-19 16:30:00
Keywordsപ്രേഷിത
Created Date2019-09-19 16:11:25