category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'ജനിക്കാനുള്ള കുഞ്ഞിന്റെ അവകാശം': കേന്ദ്ര നിലപാട് സ്വാഗതാർഹം
Contentകൊച്ചി: ജനിക്കാനുള്ള കുഞ്ഞിന്റെ അവകാശം സംരക്ഷിക്കണമെന്ന കേന്ദ്ര സർക്കാർ നയത്തെ കെസിബിസി പ്രോലൈഫ് സമിതി സ്വാഗതം ചെയ്തു. സുപ്രീം കോടതിയിൽ നിഖിൽ ദത്താർ എന്ന ഡോക്ടർ നൽകിയ കേസിന്റെ ഭാഗമായി നൽകിയ മറുപടിയിലാണ് കേന്ദ്ര സർക്കാർ മനുഷ്യജീവനെക്കുറിച്ചും ഉദരത്തിൽ കുഞ്ഞിനെ സ്വീകരിച്ച അമ്മയുടേയും കുഞ്ഞിന്റെയും അവകാശത്തെയും കുറിച്ച് വ്യക്തമായ നിലപാടുകൾ സ്വീകരിച്ചു അറിയിച്ചിരിക്കുന്നത്. ഗർഭം അലസിപ്പിക്കാനുള്ള നിയമപരമായ സമയപരിധി നിലവിലെ 20 ആഴ്ചയിൽ നിന്നും 26 ആഴ്ചയായി വർധിപ്പിക്കണമെന്ന ഹർജിയിലാണ് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം. പരാതി ഉന്നയിച്ച ഹർജി തള്ളണണമെന്ന് സർക്കാർ അഭ്യർത്ഥിച്ചുവെന്ന വാർത്ത മനുഷ്യജീവന്റെ മഹത്വം മനസ്സിലാക്കുകയും ആദരിക്കുകയും ചെയ്യുന്നവർക്ക് വലിയ സന്തോഷം നൽകുന്നു. പിറക്കാൻ പോകുന്ന കുഞ്ഞിന്റെ ജനിക്കുവാനും ഈ ഭൂമിയിൽ ജീവിക്കുവാനുമുള്ള അവകാശം സംരക്ഷിക്കണമെന്ന പ്രോലൈഫ് കാഴ്ചപ്പാടിനെ സമൂഹം ആദരിക്കുകയും ജീവനെ സംരക്ഷിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നതിനെ അനുമോദിക്കുന്നതായും ഈ നയത്തിൽ സർക്കാർ ഉറച്ചുനിൽക്കുകയും ജീവന്റെ സംസ്കാരം സജീവമാക്കുകയും ചെയ്യുമെന്ന്‌ പ്രത്യാശിക്കുകയും ചെയ്യുന്നതായി കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി പ്രസിഡൻറ് സാബു ജോസ് പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-09-20 11:12:00
Keywordsകുഞ്ഞ
Created Date2019-09-20 10:53:39